ADVERTISEMENT

തിരുവനന്തപുരം ∙ നീതി നിഷേധിക്കപ്പെട്ട ജനതയുടെ അവകാശങ്ങൾ പോരാട്ടത്തിലൂടെ നേടിക്കൊടുത്ത മഹാപുരുഷനാണ് അയ്യങ്കാളിയെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. അയ്യങ്കാളിയുടെ  ജയന്തിയോടനുബന്ധിച്ച് ഭാരതീയ ദലിത് കോൺഗ്രസ് സംഘടിപ്പിച്ച വില്ലുവണ്ടി ഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുല മേധാവിത്വം ഉള്ളവർക്കു മാത്രം സഞ്ചരിക്കാൻ അവകാശം ഉണ്ടായിരുന്ന വില്ലുവണ്ടി സ്വന്തം ഉടമസ്ഥതയിലാക്കി അദ്ദേഹം അവകാശ സമരമുഖങ്ങളിൽ നിറഞ്ഞു നിന്നു അയ്യങ്കാളിക്ക് വില്ലുവണ്ടി വെറും വാഹനം മാത്രമായിരുന്നില്ല.

വ്യവസ്ഥിതികൾക്കെതിരെ പട പൊരുതാനുള്ള ആയുധം കൂടിയായിരുന്നുവെന്നും സുധീരൻ പറഞ്ഞു. ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അധ്യക്ഷനായി. ഡിസിസി പാലോട് രവി, നേതാക്കളായ ജി.സുബോധൻ, ജി.എസ്.ബാബു, ചെറിയാൻ ഫിലിപ്പ്, ടി.ശരത്ചന്ദ്രപ്രസാദ്, പി.കെ.വേണുഗോപാൽ, കെ.മോഹൻകുമാർ, വി.എസ്. ഹരീന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. 

∙ദലിത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ പുഷ്പാർച്ചന നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ജനറൽ സെക്രട്ടറി റെജി പേരൂർക്കട, നേതാക്കളായ സതീഷ് വസന്ത, ടി.പി. സുരേഷ്, പാലിയോട് സദാനന്ദൻ, അമൃതകുമാർ, ജയൻ പി. ചാണി, രമ തുടങ്ങിയവർ പ്രസംഗിച്ചു. 

∙കേരള ചേരമർ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം  സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരുൺദാസ്, ആറയൂർ കെ.പി. ചെല്ലപ്പൻ, ബേബിരാജ്, കുളക്കോട് ചന്ദ്രൻ, മരുതത്തൂർ ഷിബു, ധനുവച്ചപുരം ഷാജി എന്നിവർ പ്രസംഗിച്ചു. 

∙കേരള പുലയർ മഹാസഭ സംസ്ഥാന കമ്മിറ്റി വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എ.കെ.നഗർ അശോകൻ, കെഐ പ്രസിഡന്റ് വി.കെ. രാജേന്ദ്രൻ, എൽ. ഗീത, കെഡിപി സംസ്ഥാന പ്രസിഡന്റ് മധു കെ.ചേരമൻ, കഞ്ചാംപഴിഞ്ഞി ശശികുമാർ, പൂവച്ചൽ ചന്ദ്രൻ, മാറനല്ലൂർ ശശി, വിതുര അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

∙അയ്യങ്കാളി ചാരിറ്റബിൾ ട്രസ്റ്റിന്റെ അയ്യങ്കാളി ജയന്തി ആഘോഷം  കെപിഎംഎസ് നേതാവ് അമ്പലത്തറ ശ്രീരംഗനാഥ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ജയൻ ബാബു, ഗീത, അബൂബക്കർ എന്നിവർ പ്രസംഗിച്ചു. 

∙കേരള പട്ടികജാതി വർഗ ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യങ്കാളി ജയന്തി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കരമന ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചെറുന്നിയൂർ രാജേന്ദ്രപ്രസാദ്, കുറക്കട മഞ്ജു, പ്രഭാകരൻ, ശൈലജ ചിറയിൻകീഴ്, ചന്ദ്രൻ കിളിമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.

∙മഹാത്മാ അയ്യങ്കാളിക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി ആദരിക്കണമെന്ന് സാധുജന പരിപാലിനി സാംസ്കാരിക സംഘം ആവശ്യപ്പെട്ടു. വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ നടന്ന പുഷ്പാർച്ചനയിൽ വി.വി.രാജേഷ്, അംബേദ്കർപുരം മുരുകൻ, ബാർട്ടൺഹിൽ ബാബു, ഐത്തിയൂർ സുരേന്ദ്രൻ, കവിത സോജൻ തുടങ്ങിയവർ പങ്കെടുത്തു.

∙ കോർപറേഷൻ കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുമായി ചേർന്ന് നടപ്പിലാക്കി വരുന്ന അക്ഷരശ്രീ തുല്യതാപഠിതാക്കൾ അയ്യങ്കാളിയുടെ 160ാം ജന്മദിനം ആഘോഷിച്ചു. അക്ഷരശ്രീ പ്രോജക്ട് കോ ഓർഡിനേറ്റർ ബി.സജീവ്, സെന്റർ കോഓർഡിനേറ്റർ വൈ. യമുന തുടങ്ങിയവർ മുളവന ജംക്‌ഷനിലെ അയ്യങ്കാളിയുടെ ശിൽപത്തിൽ  പുഷ്പാർച്ചന നടത്തി. ദീപം തെളിയിക്കലും മധുരവിതരണവും നടത്തി. എസ്എൻഡിപി കുന്നുകുഴി ശാഖ 766  പ്രസിഡന്റ് മനോജ് വി. ദാസ്, സെക്രട്ടറി ബി. ശ്രീകുമാർ, സുധീഷ്, അക്ഷരശ്രീ പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

∙ കേരള ദലിത് ഫെഡറേഷൻ (കെഡിഎഫ്) അയ്യങ്കാളി ജയന്തി ആഘോഷം സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വെങ്ങാനൂർ സുരേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വിനീത വിജയൻ, പി.ഗോപി, വിളപ്പിൽശാല പ്രേംകുമാർ, അംബിക, ടി.കെ.രവി, ലിബിൻ സഖായി, എൽ.മോഹനൻ, അനിൽ ചിറക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com