ADVERTISEMENT

പോത്തൻകോട് ∙ മംഗലപുരം ഇടവിളാകം ഗവ.യുപി സ്കൂളിൽ പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ മികവുകൾ പരിപോഷിപ്പിക്കുന്നതിനായി രക്ഷിതാക്കൾക്കു വേണ്ടി ശിൽപശാല ‘ വരയുൽസവം ’ നടത്തി.  കണിയാപുരം ബിആർസിയാണ് ശിൽപശാല സംഘടിപ്പിച്ചത്. പഠന മികവിനു പുറമേ കുട്ടികളുടെ പ്രത്യേക കഴിവുകൾ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിൽ നിന്ന് കിട്ടുന്ന പിന്തുണ വീടുകളിലും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

നൂറിലധികം രക്ഷിതാക്കൾ പങ്കെടുത്ത ശിൽപശാലയിൽ ചിത്രരചനയ്ക്കും ചർച്ചകൾക്കും പുറമേ പഴയകാല വിദ്യാലയ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദികൂടിയായി ശില്പശാല. പരിശീലനം നേടിയ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ഇനി കുട്ടികൾക്കായി ‘വരയുത്സവം’ സംഘടിപ്പിക്കും.

മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ശിൽപശാല ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ഇ.എ സലാം അധ്യക്ഷനായി. പ്രധാന അധ്യാപിക എൽ.ലീന, മദർ പിടിഎ പ്രസിഡന്റ് യാസ്മിൻ, പിടിഎ വൈസ് പ്രസിഡന്റ് പി.ഷാജി, സിആർസി കോ- ഓർഡിനേറ്റർ വി.എസ്. റോയി, അധ്യാപകരായ ഉമ തൃദീപ്, എസ്.സീന, എച്ച്.എ ഷംല എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com