ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു കത്തിയമർന്നു. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡപ്യൂട്ടി കമാൻഡാന്റ് സുജിത്തിന്റെ വാഹനമാണ് കത്തിയത്. അപകട സമയം ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. മുൻവശത്തു നിന്നു പുക ഉയരുന്നതു കണ്ട് ഡ്രൈവർ വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.  ഇന്നലെ വൈകിട്ട് 5.45ന് ആയിരുന്നു അപകടം. 

മ്യൂസിയത്തു നിന്നു വന്ന വാഹനം വെള്ളയമ്പലം സിഗ്‌നൽ കടന്നു കവടിയാർ റോഡിലേക്കു കടക്കുമ്പോഴാണ് തീ ഉയർന്നത്. ഡ്രൈവർ പുറത്തിറങ്ങിയതിനു പിന്നാലെ വൻ ശബ്ദത്തോടെ വാഹനം കത്തിയമർന്നു. ഉടൻ തന്നെ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഓടി എത്തി ഗതാഗതം തടഞ്ഞ ശേഷം ഫയർഫോഴ്സിനെ വിളിച്ചു.

ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ നിന്ന് എത്തിയ  യൂണിറ്റ് തീ കെടുത്തിയപ്പോഴേക്കും വാഹനം ഏറെക്കുറെ കത്തിനശിച്ചിരുന്നു. എസിയിൽ നിന്നു വാതകച്ചോർച്ച സംഭവിച്ചതാകാം കാരണമെന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്നു വെള്ളയമ്പലം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും പൊലീസും അന്വേഷണം നടത്തി റിപ്പോർട്ട് നൽകും.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com