ADVERTISEMENT

വെള്ളറട∙കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ഒറ്റശേഖരമംഗലത്ത് സി.കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പത്തിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്തംഗങ്ങളായ രാധിക, അൻസജിത റസൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സിമി, അംഗം ജി.ലാൽ.കൃഷ്ണൻ, ജി.ജി.ഗോകുൽ എന്നിവർ പ്രസംഗിച്ചു. ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂൾ, ഗവ.യുപിസ്കൂൾ എന്നിടങ്ങളിലാണ് വേദികൾ. 98 സ്കൂളുകളിൽ നിന്നും നാലായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന മേള നാളെ സമാപിക്കും.

നെടുമങ്ങാട്  കലോത്സവം
വെള്ളനാട്∙ നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന് വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ തുടക്കമായി. ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി, വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, പഞ്ചായത്തംഗങ്ങളായ എസ്.ബിന്ദു, എസ്.കൃഷ്ണകുമാർ, നെടുമങ്ങാട് എഇഒ: ബിനു മാധവൻ, പ്രിൻസിപ്പൽമാരായ കെ.എസ്.ജയശ്രീ, എസ്.രാജിത,

സ്വാഗത സംഘം വൈസ് ചെയർമാൻ വെള്ളനാട് അനിൽ, എൻ.ഹരിഹരൻ, ഹെഡ്‌മിസ്ട്രസ് പ്രേം നവാസ്, ജി.പി.അനിൽ, കെ.ജി.രവീന്ദ്രൻ നായർ, എം.എസ്.സതീഷ് എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ പിടിഎ പ്രസിഡന്റ് വി.ചന്ദ്രശേഖരൻ പതാക ഉയർത്തിയതിന് പിന്നാലെ രചനാ മത്സരങ്ങൾ ആരംഭിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി കുളക്കോട് നിന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണാഭമായി ഘോഷയാത്രയും അരങ്ങേറി. 80 സ്കൂളുകളിൽ നിന്നായി 3,500 ലധികം വിദ്യാർഥികൾ 7 വേദികളിലായി ആണ് മാറ്റുരയ്ക്കുന്നത്. 10ന് സമാപിക്കും.

വേദികളിൽ ഇന്ന്
വേദി 1– തിരുവാതിര, സംഘനൃത്തം
വേദി 2– ഭരതനാട്യം, കുച്ചുപ്പുടി.
വേദി 3– മോണോ ആക്ട്, മിമിക്രി, മൂകാഭിനയം, സ്കിറ്റ്, നാടകം
വേദി 4– അറബിക് സാഹിത്യോത്സവം
വേദി 5– കഥാകഥനം, അഭിനയ ഗാനം, കഥാപ്രസംഗം
വേദി 6– ലളിതഗാനം, ദേശഭക്തിഗാനം.
വേദി 7– പദ്യം ചെ‌ാല്ലൽ, അഭിനയ ഗാനം, പ്രസംഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com