തിരുവനന്തപുരം ജില്ലയിൽ ഇന്ന് (21-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
സ്വദേശി ഫെസ്റ്റിവൽ ഉൽപന്ന പ്രദർശനം തുടങ്ങി
തിരുവനന്തപുരം∙ ഗാന്ധി സെന്റർ ഫോർ റൂറൽ ഡിവലപ്മെന്റും കേരള ഗാന്ധി സ്മാരകനിധിയും വൈഎംസിഎയും ചേർന്നു നടത്തുന്ന സ്വദേശി ഫെസ്റ്റിവൽ ഉൽപന്ന പ്രദർശനം വൈഎംസിഎ ഹാളിൽ ആരംഭിച്ചു. നാടൻ ഉൽപന്നങ്ങൾ വാങ്ങുന്നതിനും അവയുടെ നിർമാണ പരിശീനത്തിനും അവസരമുണ്ട്. വിവിധതരം ധാന്യങ്ങൾ, ജീവിത ശൈലി രോഗങ്ങൾക്കുള്ള ഔഷധങ്ങൾ, പ്രകൃതിദത്ത ഉൽപന്നങ്ങൾ, ഫലവർഗങ്ങൾ, സോപ്പുകൾ, അണുനാശിനികൾ, പലചരക്ക് സാധനങ്ങൾ തുടങ്ങി മുന്നൂറിൽപ്പരം ഉൽപന്നങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. മേള 30ന് സമാപിക്കും.
ജെല്ലിഫിഷ് ബ്ലൂംസ് സിംപോസിയം ഇന്ന്
കോവളം∙ കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, ഐസിഎആർ എന്നിവയുടെ നേതൃത്വത്തിൽ രാജ്യാന്തര ജെല്ലിഫിഷ് ബ്ലൂംസ് സിംപോസിയം ഇന്ന് കോവളത്ത്. കോവളം ഉദയ് സമുദ്ര ലഷർ ബീച്ച് ഹോട്ടലിൽ വൈകിട്ട് 5ന് നടക്കുന്ന സിംപോസിയം വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും.
മയക്കുമരുന്നിനെതിരെ ബോധവൽക്കരണം
വെട്ടുകാട്∙ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വെട്ടുകാട് സെന്റ് മേരീസ് ക്രിക്കറ്റ് അക്കാദമി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എസ്ഐ ഇൻസമാം, കൗൺസിലർ സെറാഫിൻ ഫ്രെഡി, കോ–ഓർഡിനേറ്റർ ആന്റണി റോജർ, വെട്ടുകാട് ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ജോർജ് ജോസഫ്, വെട്ടുകാട് സ്പോർട്സ് ക്ലബ് പ്രസിഡന്റ് പറമ്പിൽ ജോസഫ്, ഉഷസ്സ് റസി. അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു