ADVERTISEMENT

വർക്കല ∙ ഗുരുദേവൻ നിഷ്കർഷിച്ച വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള 91–ാം ശിവഗിരി തീർഥാടന സമ്മേളനങ്ങൾക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുട‌ക്കമായി. പുലർച്ചെ മുതൽ ശാരദാ മഠത്തിലും മഹാസമാധി മന്ദിരത്തിലും വിശേഷാൽ പൂജകൾ ആരംഭിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമപതാക ഉയർത്തി. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, വി.ജോയി എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. 

ഇന്നും നാളെയുമായി 6 സമ്മേളനങ്ങൾ കൂടി നടക്കും. ഇന്നു പുലർച്ചെ 5 ന് അലങ്കരിച്ച ഗുരുദേവ റിക്ഷയുമായി ഘോഷയാത്ര. മഹാസമാധിയിൽ നിന്ന് ശിവഗിരി റോഡ്, മൈതാനം ജംക്‌ഷൻ, റെയിൽവേ സ്റ്റേഷനു മുന്നിലെത്തിയ ശേഷം 9 മണിയോടെ മഹാസമാധിയിൽ സമാപിക്കും. ഘോഷയാത്രയിൽ പങ്കെടുക്കാൻ വിവിധ ദേശങ്ങളിൽ നിന്നുള്ള പദയാത്രികർ ഇന്നലെ വൈകിട്ടോടെ ശിവഗിരിയിൽ എത്തിച്ചേർന്നു. 

വെർച്വൽ  തീർഥാടനം  സംഘടിപ്പിച്ചു
വർക്കല ∙ വിദേശത്തുള്ള ശ്രീനാരായണീയ സംഘടനകൾക്കായി വെർച്വൽ തീർഥാടനം സംഘടിപ്പിച്ചു. ഗുരു ധർമ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നേതൃത്വം നൽകി. നേരിട്ടെത്താൻ കഴിയാത്ത ഭക്തർക്കായി പർണശാല മുതൽ മഹാസമാധി വരെ ഓൺലൈൻ ആയി കാണാനും പ്രാധാന്യം മനസ്സിലാക്കാനും സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. 

കേരളത്തിന് ശുചിത്വ– ആരോഗ്യ– വിദ്യാഭ്യാസ ബോധം നൽകിയത് ഗുരു: മന്ത്രി കടന്നപ്പള്ളി
വർക്കല ∙ കേരളത്തിന് ശുചിത്വ–ആരോഗ്യ–വിദ്യാഭ്യാസ ബോധം നൽകിയത് ശ്രീനാരായണ ഗുരുവാണെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.  ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ പി.വിജയൻ, ഡോ.ഷാജി പ്രഭാകരൻ, ഡോ.എസ്.എസ്.ലാൽ,

ശിവഗിരി തീർഥാടനത്തിൽ ആരോഗ്യം, ശുചിത്വ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 
ഉദ്ഘാടനം ചെയ്യുന്നു
ശിവഗിരി തീർഥാടനത്തിൽ ആരോഗ്യം, ശുചിത്വ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഡോ.ആർ.അജയകുമാർ, ഡോ.ബിനോയ് എസ്.ബാബു, ഡോ.സനോജ്, ഡോ.ഷഹനാസ് അബ്ദുൽ റഹീം എന്നിവർ പ്രഭാഷണം നടത്തി. സ്വാമി സുരേശ്വരാനന്ദ, എസ്.ഷാജി എന്നിവർ പ്രസംഗിച്ചു. സാങ്കേതിക ശാസ്ത്ര സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് അധ്യക്ഷത വഹിച്ചു.

ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർഥാടന സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ന്യൂറോളജി വിഭാഗം പ്രഫസർ ഡോ.പി.എൻ.ശൈലജ, സൈബർ ഓപ്പറേഷൻസ് എസ്.പി.ഹരിശങ്കർ, അനെർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജു, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രഫസർ ഡോ.ശ്രീജിത്ത് ആലത്തൂർ, ഡോ.ഡിറ്റിൻ ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. 

ഫോൺ, ഇന്റർനെറ്റ് കണക്റ്റിവിറ്റി; വിപ്ലവകരമായ  മാറ്റമുണ്ടാകുമെന്ന് എസ്.സോമനാഥ്
തിരുവനന്തപുരം ∙ ഉപഗ്രഹങ്ങൾ വഴിയുള്ള മൊബൈൽ ഫോൺ, ഇന്റർനെറ്റ് കണക്ടിവിറ്റിയിലൂടെ അടുത്ത നാലോ അഞ്ചോ വർഷത്തിനിടയിൽ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്.സോമനാഥ്. മൊബൈൽ ഫോൺ ടവറുകൾ ഇല്ലാതാകും.

ശിവഗിരി തീർഥാടന സമ്മേളനത്തിലെ സാങ്കേതിക–ശാസ്ത്രസമ്മേളനം ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എംപി
നിർവഹിക്കുന്നു
ശിവഗിരി തീർഥാടന സമ്മേളനത്തിലെ സാങ്കേതിക–ശാസ്ത്രസമ്മേളനം ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എംപി നിർവഹിക്കുന്നു

മാറുന്ന സാഹചര്യങ്ങളെ വളരെ വേഗം തിരിച്ചറിയുകയും അതിന്റെ സാധ്യതകളെ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ തൊഴിലവസരങ്ങൾ വളരുമെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീർഥാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സോമനാഥ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങൾ പ്രബന്ധങ്ങളിലും പുസ്തകങ്ങളിലും ഒതുങ്ങാതെ എങ്ങനെ ഉപയോഗിക്കാമെന്നു വിദ്യാർഥികളെ പരിശീലിപ്പിക്കാൻ കോളജിലും ക്യാംപസിലും സൗകര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com