ക്ലിഫ് ഹൗസിൽ ചാണകക്കുഴിക്ക് 3.72 ലക്ഷത്തിന്റെ ടെൻഡർ
Mail This Article
×
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചാണകക്കുഴി നിർമിക്കുന്നതിന് 3.72 ലക്ഷത്തിന്റെ ടെൻഡർ വിളിച്ചു. കഴിഞ്ഞ വർഷം ജനുവരി 16 ന് ആയിരുന്നു ടെൻഡർ. ക്ലിഫ് ഹൗസിൽ 42.50 ലക്ഷം രൂപയ്ക്ക് കാലിത്തൊഴുത്തു നിർമിക്കാൻ തീരുമാനിച്ചതു മുൻപ് വിവാദമായിരുന്നു. രണ്ടു ഘട്ടമായാണ് കാലിത്തൊഴുത്ത് നിർമാണത്തിനു ടെൻഡർ വിളിച്ചത്.ഇതിനു പിന്നാലെയാണ് ചാണകക്കുഴി നിർമാണത്തിനുള്ള ടെൻഡർ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.