ADVERTISEMENT

തിരുവനന്തപുരം∙ കെ.എം. മാണിയുടെ ആത്മകഥയുടെ പ്രകാശനം ജനുവരി 25ന് വൈകിട്ട് 3.30 ന് നിയമസഭാ മന്ദിരത്തിലുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്പീക്കർ എ.എൻ. ഷംസീർ ആദ്യപ്രതി സ്വീകരിക്കും. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി. അധ്യക്ഷനായിരിക്കും. ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ സ്വാഗതം ആശംസിക്കും.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാർ എന്നിവർ പ്രസംഗിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നന്ദി പറയും. 500 ഓളം പേജുകളുള്ള പുസ്തകത്തിൽ കുട്ടിക്കാലം മുതൽ ബാർ വിവാദം വരെയുള്ള നിരവധി അധ്യായങ്ങളുണ്ട്. 54 വർഷം പാലാ നിയോജക മണ്ഡലത്തെ തുടർച്ചയായി നിയമസഭയിൽ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ ആത്മകഥ കേരള രാഷ്ട്രീയത്തിൻ്റെ ഒരു കാലഘട്ടത്തിന്റെ കഥ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com