റിപ്പബ്ലിക് ദിനാഘോഷം
Mail This Article
നെയ്യാറ്റിൻകര ∙ വിവിധ സംഘടനകൾ, സ്കൂളുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ റിപ്പബ്ലിക് ദിനാചരണം നടത്തി. പലയിടത്തും ദേശീയപതാക ഉയർത്തി. മധുര പലഹാരങ്ങളും വിതരണം ചെയ്തു. കലാപരിപാടികളും അരങ്ങേറി.
∙ ജവാഹർ ബാൽ മഞ്ച് പൂവാർ കമ്മിറ്റിയുടെ ‘ചാച്ചാജി തിത്തലി യൂണിറ്റ്’ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം പ്രസിഡന്റ് അദ്വൈത് ഉദ്ഘാടനം ചെയ്തു. ജവാഹർ ബാൽ മഞ്ച് പൂവാർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മനു അരുമാനൂർ, ഭാരവാഹികളായ അഭിറാം, ദേവ കൃഷ്ണ, ഷംന ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. മധുര പലഹാരങ്ങളും വിതരണം ചെയ്തു.
∙ പെരുങ്കടവിള പഞ്ചായത്തിലെ പാൽക്കുളങ്ങര അങ്കണവാടി, ആങ്കോട് ജനകീയ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് ഉദ്ഘാടനം ചെയ്തു. മധുര വിതരണവും നടത്തി.
∙ കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷം പ്രസിഡന്റ് കരുംകുളം ജയകുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡോൾഫ് ജി.മൊറായിസ്, ജെ.ജോണി, കാഞ്ഞിരംകുളം ശരത് കുമാർ, ജോസ് പാമ്പുകാല, തങ്കരാജ്, പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.
∙ കോൺഗ്രസ് ആറാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ ആഘോഷം എഐസിസി അംഗം നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഹമ്മദ് ഖാൻ അധ്യക്ഷനായി. നേതാക്കളായ മാരായമുട്ടം സുരേഷ്, കെ.വിനോദ് സെൻ, ആർ.ഒ.അരുൺ, എം.സി.സെൽവരാജ്, എൽ.എസ്.ഷീല തുടങ്ങിയവർ പ്രസംഗിച്ചു.
∙ അതിയന്നൂർ പഞ്ചായത്തിലെ ചെമ്പൻകുളം, കോട്ടുക്കോണം അങ്കണവാടികളിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. റാണി, പ്രീത, ബീനാ റാണി, സുധാ ദേവി എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളും നടത്തി.
∙ ലോഹ്യ കൾചറൽ സെന്റർ സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ബെൻസർ, ജെ.ലാലപ്പൻ, ഡി.ജെ.വിജയൻ, ശാസ്താംതല ശശി, തങ്കരാജൻ, ഗിരിജ, ഗീത കുമാരി, ലത തുടങ്ങിയവർ പ്രസംഗിച്ചു.
∙ കോൺഗ്രസ് പൂവാർ മണ്ഡലം കമ്മിറ്റിയുടെ ആഘോഷം ഡിസിസി സെക്രട്ടറി പി.കെ.സാംദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.എ.മജു സാം അധ്യക്ഷനായി. നേതാക്കളായ ക്ലീറ്റസ്, മുഹമ്മദ് ഹുസൈൻ, സിൽവദാസ്, അശോക് കുമാർ, ചെല്ലയ്യൻ, ബി.ആർ.സുകേഷ്, സിൽവി മീനാക്ഷി, താഹ, ദസ്തകീർ, ഷാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.
∙ എൻ. കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ ആഘോഷം കെപിസിസി അംഗം ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷനായി. നേതാക്കളായ എം.മുഹിനുദീൻ, എൻ.ശൈലേന്ദ്രകുമാർ, ആർ.അജയകുമാർ, നെയ്യാറ്റിൻകര അജിത്, അമരവിള സുദേവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
∙ ചെങ്കൽ മഹേശ്വരം ശ്രീ ശിവ പാർവതി ക്ഷേത്രത്തിൽ മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ദേശീയ പതാക ഉയർത്തി. മേൽശാന്തി കുമാർ മഹേശ്വരം, ശിവശങ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി. മധുര വിതരണവും നടത്തി.
∙ മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ ആഘോഷം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമുട്ടം എം.എസ്.അനിൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ അരുവിപ്പുറം കൃഷ്ണകുമാർ, മണ്ണൂർ ശ്രീകുമാർ, ജിബു, മണ്ണൂർ സോമൻ, ബിജു ലാൽ, പരമേശ്വരൻ നായർ, നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
∙ കാഞ്ഞിരംകുളം യുവജന സംഘം ലൈബ്രറിയും ചൈതന്യ സാംസ്കാരിക വേദിയും നടത്തിയ റിപ്പബ്ലിക് ദിനാഘോഷം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കരുംകുളം രാധാകൃഷ്ണൻ അധ്യക്ഷനായി. നേതാക്കളായ സന്തോഷ് ഗ്രേസൻ, വി.ബി.അനിൽ കുമാർ, ചന്ദ്രൻ, കരുംകുളം വിജയകുമാർ, ശാർങ്ധര പണിക്കർ, ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
∙ ഓലത്താന്നി വിക്ടറി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ചരിത്ര സെമിനാർ, ദേശഭക്തി ഗാന മത്സരം തുടങ്ങിയവ നടത്തി. മാനേജർ ഡി.രാജീവ്, കൗൺസിലർ ഐശ്വര്യ, പ്രിൻസിപ്പൽ ജ്യോതികുമാർ, പിടിഎ പ്രസിഡന്റ് പ്രതാപൻ, ഹെഡ്മിസ്ട്രസ് എം.ആർ.നിഷ തുടങ്ങിയവർ പ്രസംഗിച്ചു.
∙ പൂവാർ റോട്ടറി ക്ലബ്, പൊഴിയൂർ ശാന്തി നികേതൻ എജ്യുക്കേഷൻ സൊസൈറ്റിയിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം റോട്ടറി ക്ലബ് പ്രസിഡന്റ് എ.അജികുമാർ ഉദ്ഘാടനം ചെയ്തു. ചാർട്ടർ പ്രസിഡന്റ് രാജൻ വി.പൊഴിയൂർ പ്രസംഗിച്ചു.
∙ നെയ്യാറ്റിൻകര താലൂക്ക് ആഫ്കോ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
∙ വിശ്വഭാരതി പബ്ലിക് സ്കൂളിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. മാനേജിങ് ട്രസ്റ്റി വി.വേലപ്പൻ നായർ, കൗൺസിലർ ഗ്രാമം പ്രവീൺ, പ്രിൻസിപ്പൽ ജി.പി.സുജ, ആർ.വി.സനിൽ കുമാർ, മുരളീകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
∙ കാഞ്ഞിരംകുളം ജവാഹർ സെൻട്രൽ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലിയും സെമിനാറും നടത്തി. പുതിയതുറ സെന്റ് നിക്കൊളാസ് ചർച്ച് വികാരി ഫാ. ഗ്ലാഡിൻ അലക്സ് ഉദ്ഘാടനം ചെയ്തു. റവ. സി.പി.ജസ്റ്റിൻ ജോസ്, കൊർണേലിയൂസ്, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമൺ, മാനേജർ എൻ.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
∙ നെയ്യാറ്റിൻകര യോദ്ധ ട്രെയ്നിങ് അക്കാദമിയുടെ റിപ്പബ്ലിക് ദിനാഘോഷം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ.സാദത്ത്, സിഎസ്ഐ നെയ്യാറ്റിൻകര ഡിസ്ട്രിക്ട് ചെയർമാൻ റവ. ജോൺ ഇവാൻസ്, തന്ത്രി ദേവി പ്രിയൻ സഞ്ചു, കൗൺസിലർമാരായ ഡി.എസ്.വിൻസന്റ്, കൂട്ടപ്പന മഹേഷ്, മഞ്ചത്തല സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
∙ ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷനൽ ഫൗണ്ടേഷന്റെയും റിപ്പബ്ലിക് ദിനാഘോഷം രക്ഷാധികാരി ആർ.എസ്.ഹരി ഗോപാൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബി.ജയചന്ദ്രൻ നായർ അധ്യക്ഷനായി. നേതാക്കളായ തിരുമംഗലം സന്തോഷ്, ബിനു മരുതത്തൂർ, കെ.കെ.ശ്രീകുമാർ, വഴുതൂർ സുദേവൻ, വിശ്വനാഥൻ, മധുസൂദനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
∙ ബാലരാമപുരം പയറ്റുവിള പ്രിയദർശിനി സ്മാരക കലാ സാംസ്കാരിക വേദി ലൈബ്രറിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം ജില്ലാ പഞ്ചായത്ത് അംഗം വിനോദ് കോട്ടുകാൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. കവിയും സാഹിത്യകാരനുമായ പയറ്റുവിള സോമൻ, സുശീൻ, നന്നംകഴി ബിനു, പയറ്റുവിള ശശി, ലൈബ്രറി പ്രസിഡന്റ് ടി.അനിൽകുമാർ, സെക്രട്ടറി സതീഷ് പയറ്റുവിള, ശിവദർശ്, ദേവഗായത്രി എന്നിവർ പ്രസംഗിച്ചു. ബാലരാമപുരം വലിയപള്ളി മുസ്‌ലിം ജമാഅത്തിൽ ദേശീയ പതാക ഉയർത്തി ജമാഅത്ത് പ്രസിഡന്റ് എ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറൽ സെക്രട്ടറി എം.എം.നൗഷാദ്, ജമാഅത്ത് പരിപാലന സമിതി അംഗങ്ങൾ, മദ്രസ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
∙ വെള്ളറട മൈലച്ചൽ ഗവ ഹയർസെക്കൻഡറി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം ആര്യങ്കോട് എസ്എച്ച്ഒ അനൂപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.ഉദയകുമാർ, ജയിംസ്, വി.കെ.ബീനാറാണി, ഷാജൻ സാബു,വന്ദാരു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.