തിരുവനന്തപുരം ജില്ലയിൽ ഇന്ന് (07-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്: ബാലരാമപുരം ∙ ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 9നു രാവിലെ 10നു നടക്കുന്ന അഭിമുഖത്തിനു ഹാജരാകണം. ഫോൺ: 94977 66607.
വർക്കല ∙ പനയറ എസ്എൻവിഎച്ച്എസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെടാം–9447079079.
ബില്ലുകൾ സ്വീകരിക്കും
ആര്യനാട് ∙ കുളപ്പട റബർ ഉൽപാദക സംഘത്തിൽ 10, 25 എന്നീ തീയതികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്കു 12 വരെ റബർ കർഷകരുടെ ബില്ലുകൾ സ്വീകരിക്കും.
ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ്
തിരുവനന്തപുരം ∙ ഗോത്ര വിഭാഗങ്ങളിൽ നിന്ന് വനം വകുപ്പ് നിയമിച്ച 460 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ട് പരേഡ് 11 ന് രാവിലെ 7.30ന് തൃശൂർ പൊലീസ് അക്കാദമിയിൽ നടക്കും. വനം മന്ത്രി എ.കെ.ശശീന്ദ്രൻ സല്യൂട്ട് സ്വീകരിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയാകും. പി.എസ്.സി. സ്‌പെഷൽ റിക്രൂട്ട്മെന്റ് വഴിയാണ് ഇവർ നിയമിതരായത്. 372 പുരുഷൻമാരും, 88 വനിതകളും ഉൾപ്പെട്ട സംഘത്തിനാണ് പരിശീലനം നൽകിയത്.
നിയമന നടപടികൾ റദ്ദാക്കി
തിരുവനന്തപുരം ∙ ജില്ലയിൽ എൻസിസി /സൈനിക ക്ഷേമ വകുപ്പിൽ എൽജിഎസ് (വിമുക്തഭടന്മാരിൽ നിന്നു മാത്രം) ഐഎൻസിഎ –എസ്ടി തസ്തികയിലേക്കുള്ള നിയമന നടപടികൾ റദ്ദാക്കിയതായി പിഎസ്‍സി ജില്ലാ ഓഫിസർ അറിയിച്ചു. നിയമനവുമായി ബന്ധപ്പെട്ട് 2022 ജൂൺ 15ലെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ആരും ഇല്ലാത്തതിനാലാണ് നടപടികൾ റദ്ദാക്കിയത്