ഡിജിറ്റൽ സുരക്ഷ: കേരള ഹാക്ക് റൺ പര്യടനം തുടരുന്നു
Mail This Article
വിദ്യാർഥികളിൽ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷാ വിദഗ്ധരായ ടെക് ബൈ ഹാർട്ട് സംഘടിപ്പിക്കുന്ന കേരള ഹാക്ക് റൺ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസ് കോളജിലെത്തി.
സംസ്ഥാന സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് എസ്‌പി എസ്.ഹരിശങ്കർ, നാഷനൽ സൈബർ സേഫ്റ്റി സെക്യൂരിറ്റി സ്റ്റാർദാർഢ്സിലെ അസോഷ്യേറ്റ് അംഗം ധനൂപ് രവീന്ദ്രൻ എന്നിവർ സൈബർ സുരക്ഷയെക്കുറിച്ചും ഈ മേഖലയിലെ കരിയർ സാധ്യതയെക്കുറിച്ചും വിദ്യാർഥികളുമായി സംവദിച്ചു. ടെക് ബൈ ഹാർട്ട് സഹസ്ഥാപകൻ ശ്രീനാഥ് ഗോപിനാഥ്, എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. അബ്ദുൽ റഹിമാൻ എന്നിവർ സംസാരിച്ചു.
ഫെബ്രുവരി 12 ന് കാസർകോട് നിന്നാരംഭിച്ച ഹാക്ക് റൺ മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് പര്യടനം തുടരുകയാണ്. മാർച്ച് 7ന് തിരുവനന്തപുരത്ത് ഹാക്ക് റൺ സമാപിക്കും. മനോരമ ഓൺലൈനാണ് മീഡിയ പാർട്‌ണർ.