ADVERTISEMENT

തിരുവനന്തപുരം ∙ പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകാനായി ജില്ലയിൽ 2105 ബൂത്തുകൾ സജ്ജമാക്കി. നാളെ ആണ് വിതരണം. 5 വയസ്സിന് താഴെയുള്ള 204183 കുട്ടികൾക്കാണ് ജില്ലയിൽ പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ഇതിൽ അതിഥി തൊഴിലാളികളുടെ 1370 കുട്ടികളും ഉൾപ്പെടും. ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2027 ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 55 ട്രാൻസിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലം, ക്യാംപുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 29 മൊബൈൽ യൂണിറ്റ് എന്നിവയാണ് തയാറാക്കിയിരിക്കുന്നത്. 

രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുള്ളിമരുന്ന് വിതരണം ചെയ്യും. 5 വയസ്സ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ നിർമാർജന തീവ്ര യജ്ഞത്തിൽ പങ്കാളികളാകണമെന്നും എന്തെങ്കിലും കാരണത്താൽ നാളെ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് 4, 5 തീയതികളിൽ  ഭവന സന്ദർശന സമയത്ത് തുള്ളിമരുന്ന് നൽകുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com