ADVERTISEMENT

വർക്കല ∙ ശ്രീനാരായണ ഗുരുദേവൻ നൂറു വർഷം മുൻപ് സ്ഥാപിച്ച ശിവഗിരി സ്കൂളിൽ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഇന്നു വൈകിട്ടു 6.30നു 100 ദീപങ്ങൾ തെളിയും. മന്ത്രി വി.ശിവൻകുട്ടി, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ചലച്ചിത്ര നടൻ ദേവൻ, സംവിധായകൻ രാജസേനൻ തുടങ്ങിയവരുൾപ്പെടെ പങ്കെട‌ുക്കും. ഇതിനു മുന്നോടിയായി ഗുരുദേവന്റെയും വിദ്യാദേവത ശാരദാംബയുടെയും ചിത്രങ്ങൾ അലങ്കരിച്ച രഥ ഘോഷയാത്ര ഇന്നലെ മഹാസമാധിയിൽ നിന്നു ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്രയിൽ നൂറുകണക്കിനു വാഹനങ്ങൾ അണിനിരന്നു. ഘോഷയാത്ര നഗരം ചുറ്റി വൈകിട്ട് സ്കൂളിൽ സമാപിച്ചു.

ശിവഗിരിയിൽ ശാരദ പ്രതിഷ്ഠാ വാർഷികം
ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ വിദ്യാദേവത ശാരദാ ദേവിയെ പ്രതിഷ്ഠിച്ചതിന്റെ വാർഷികം 21, 22, 23 തീയതികളിൽ നടക്കും. ഗുരുദേവ കൃതികളും ദർശനവും പഠിക്കാനുളള അവസരമായി ശ്രീനാരായണ ധർമ മീമാംസാ പരിഷത്താണു ഈ ദിവസങ്ങളിൽ മുഖ്യമായി ഉണ്ടാകുക. ശിവഗിരി പരിഷത്തിന്റെ മുന്നോടിയായി ജില്ലാ തലത്തിൽ ഗുരുധർമ പ്രചാരണസഭയുടെ നേതൃത്വത്തിൽ പരിഷത്തുകൾ നടന്നു വരുന്നുണ്ട്. ഇതോടൊപ്പം ആലുവ സർവമത സമ്മേളന ശതാബ്ദി, വൈക്കം സത്യഗ്രഹ ശതാബ്ദി, മഹാകവി കുമാരനാശാൻ വിയോഗ ശതാബ്ദി സമ്മേളനങ്ങളും നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com