ADVERTISEMENT

വിതുര ∙ 167 കോടി രൂപയുടെ ഹൈവേ പുനർനിർമാണ പദ്ധതി അനിശ്ചിതത്വത്തിലായതോടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായതു തൊളിക്കോട് മേഖലാ നിവാസികൾ. മുള്ളുവേങ്ങാമൂട് മുതൽ ഇരുത്തലമൂല വരെയുള്ള 6 കിലോ മീറ്റർ ഭാഗത്താണ് ബുദ്ധിമുട്ട് രൂക്ഷമായിരിക്കുന്നത്. ജനുവരി മാസത്തിൽ പണി പുനരാരംഭിച്ചതിനു പിന്നാലെ ആഴ്ചകളോളം റോഡ് വെട്ടിപ്പൊളിച്ച് ഇട്ടിരുന്നു. ചിലയിടത്തു മെറ്റൽ നിരത്തി ദിവസങ്ങളോളം അങ്ങനെ തന്നെ നിലനിർത്തിയതു പണി നിലച്ചതോടെ അതേപടി തുടരുന്നു. 

കുറച്ചു ദൂരം പകുതി ഭാഗം മാത്രമേ ടാർ ചെയ്തിട്ടുള്ളൂ. ഇക്കാരണത്താൽ റോഡിന്റെ നിരപ്പ് അപകടകരമായ രീതിയിലേക്കു വഴി മാറി. പദ്ധതി പ്രകാരം റോഡ് മുക്കാൽ മീറ്ററോളം ഉയരുന്നുണ്ട്. അതിനനുസരിച്ചാണ് ഓടകളുടെ സ്‌ലാബുകൾ‌ സ്ഥാപിച്ചത്. ഇതോടെ റോഡരികിലെ പല വീടുകളിൽ നിന്നും പുറത്തിറങ്ങാനും തിരിച്ചു കയറാനുമുള്ള ബുദ്ധിമുട്ട് ഏറി. വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്.

മന്നൂർക്കോണം മുതൽ ഇരുത്തലമൂല വരെയുള്ള ഭാഗത്തെ അപകട തോതും വർധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് ഇരുചക്ര വാഹന യാത്രക്കാരെയാണ്. തിരക്കുള്ള സമയം ആണെങ്കിൽ പോലും പരമാവധി 35 മിനിറ്റ് കൊണ്ട് നെടുമങ്ങാട് എത്തേണ്ട ഇടത്ത് ഇപ്പോൾ യാത്ര ചെയ്യേണ്ടി വരുന്നത് 50 മിനിറ്റ് വരെ. ചില സാഹചര്യങ്ങളിൽ അതിലും വൈകും.

വിതുരയിൽ നിന്നുള്ള യാത്രക്കാർക്കു റൂട്ട് മാറി പോകാനുള്ള സാഹചര്യം ഉണ്ടെങ്കിലും തൊളിക്കോട് മേഖലയിൽ ഉള്ളവരുടെ സ്ഥിതി കഷ്ടമാണ്. റൂട്ട് മാറി യാത്ര ചെയ്യണമെങ്കിലും ഏതാനും കിലോ മീറ്റർ ദൂരം നവീകരണം നടക്കുന്ന റോഡിലൂടെ സഞ്ചരിക്കണം. മഴ പെയ്താലോ ചെളിക്കെണിയിൽ കുടുങ്ങിയതു തന്നെ. മഴയത്തു ചെളി, വെയിലത്തു പൊടി എന്ന സ്ഥിതി എത്ര കാലം തുടരുമെന്ന് ഒരു നിശ്ചയവുമില്ല. 

പൊന്മുടി ഹൈവേ പുനർനിർമാണ പദ്ധതി നിലച്ചതിനെതിരെ തൊളിക്കോട്ടെ കോൺഗ്രസ്– യുഡിഎഫ് നേതൃത്വം പുളിമൂട് ജംക്‌ഷനിൽ റോഡ് ഉപരോധിക്കുന്നു. ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.
പൊന്മുടി ഹൈവേ പുനർനിർമാണ പദ്ധതി നിലച്ചതിനെതിരെ തൊളിക്കോട്ടെ കോൺഗ്രസ്– യുഡിഎഫ് നേതൃത്വം പുളിമൂട് ജംക്‌ഷനിൽ റോഡ് ഉപരോധിക്കുന്നു. ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.

റോഡ് ഉപരോധിച്ച്  യുഡിഎഫ് – കോൺഗ്രസ് നേതൃത്വം
പൊന്മുടി സംസ്ഥാന ഹൈവേ പുനർനിർമാണം നിലച്ചതിന് എതിരെ തൊളിക്കോട്ടെ യുഡിഎഫ്, കോൺഗ്രസ് നേതൃത്വം പുളിമൂട് ജംക്‌ഷനിൽ റോഡ് ഉപരോധിച്ചു. പുളിമൂട് മുതൽ തൊളിക്കോട് ജംക്‌‌ഷൻ വരെ പ്രതിഷേധ പ്രകടനവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തൊളിക്കോട് ഷംനാദ് അധ്യക്ഷത വഹിച്ചു. 

പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് പി.എസ്.അനിൽ കുമാർ, മുൻ പ്രസിഡന്റുമാരായ ചായം സുധാകരൻ, എൻ.എസ്.ഹാഷിം, പഞ്ചായത്ത് അംഗങ്ങളായ ഷെമി ഷംനാദ്, ബി.പ്രതാപൻ, കോൺഗ്രസ് നേതാവ് കെ.എൻ.അൻസർ, തൊളിക്കോട് ഷാനവാസ്, പൊൻപാറ സതീഷ്, ബി.മോഹനൻ നായർ, എ.സത്താർ, ടി.എം.അൻവർ, എം.എം.ബഷീർ, എം.അലിയാര് കുഞ്ഞ്, തൊളിക്കോട് ഷാൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com