തിരുവനന്തപുരം ജില്ലയിൽ ഇന്ന് (21-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്.
മെഡിക്കൽ ക്യാംപ്
തിരുവനന്തപുരം ∙ പാലിയം ഇന്ത്യയും വിഎംജെ യുപി സ്കൂൾ വള്ളക്കടവും ചേർന്ന് നടത്തുന്ന കുട്ടികളുടെ മെഡിക്കൽ ക്യാംപ് 23ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വള്ളക്കടവ് കൺവൻഷൻ സെന്ററിൽ നടക്കുന്നു. വിവരങ്ങൾക്ക് : 9946652222
കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ ചാർട്ടേഡ് ട്രിപ് ആരംഭിക്കുന്നു. വിവാഹ ചിത്രീകരണം, പിറന്നാൾ പാർട്ടി, സിനിമ, പരസ്യ ചിത്രീകരണങ്ങൾ തുടങ്ങിയവയ്ക്കുള്ള പാക്കേജ് ആയും സർവീസുകൾ നൽകും. ഉച്ചയ്ക്കു മൂന്നിനു ശേഷം ഓരോ മണിക്കൂർ ഇടവിട്ട് രാത്രി 10 വരെ കിഴക്കേക്കോട്ടയിൽ നിന്ന് ‘നഗരക്കാഴ്ചകൾ’ എന്ന പേരിൽ നഗര സവാരിയുണ്ടാകും. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. വിവരങ്ങൾക്ക് : 9188619378.
വ്യക്തിത്വ വികസന ക്യാംപ്
തിരുവനന്തപുരം ∙ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി ശ്രദ്ധ സംഘടിപ്പിക്കുന്ന പത്താമത് വ്യക്തിത്വ വികസന ക്യാംപ് 28 മുതൽ മേയ് 18 വരെ നടക്കും. പാൽകുളങ്ങര ഗവ. യുപിഎസിലാണ് ക്യാംപ് നടക്കുക. കുട്ടികളെ കൂടാതെ മറ്റുള്ളവർക്കും ക്യാംപിന്റെ ഭാഗമാകാം.