തിരുവനന്തപുരം ജില്ലയിൽ ഇന്ന് (25-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
താൽക്കാലിക ഒഴിവുകൾ
കഴക്കൂട്ടം ∙ സൈനിക സ്കൂളിലേക്ക് കരാർ അടിസ്ഥാനത്തിൽ ആർട്ട് മാസ്റ്റർ, മേട്രൺ/വാർഡ്ബോയ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ: www.sainikschooltvm.edu.in
ഓൺലൈൻ സെമിനാർ
തിരുവനന്തപുരം∙ 4 വർഷ ബിരുദവും സാധ്യതകളും എന്ന വിഷയത്തിൽ 27 ന് 6 ന് മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിന്റെ നേതൃത്വത്തിൽ ഓൺലൈൻ സെമിനാർ നടത്തും. ഫോൺ: 0471 2298844, 8547048882.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ എഎംകെ റസിഡൻഷ്യൽ സ്പോർട്സ് അക്കാദമിയും ഫിസിക്കലി ചാലഞ്ചഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി ഭിന്നശേഷി ഇല്ലാത്തവർക്കും ഭിന്നശേഷിക്കാർക്കും ആയി നടപ്പാക്കുന്ന പദ്ധതിയായ റസിഡൻഷ്യൽ സ്പോർട്സ് പരിശീലനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന അസോസിയേഷൻ വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 9809921065.
ഇന്ന് അവധി
തിരുവനന്തപുരം∙ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നതിനും പോളിങ് ഉദ്യോഗസ്ഥർ സാമഗ്രികളുമായി പോളിങ് സ്റ്റേഷനുകളിൽ എത്തി ബൂത്ത് സജ്ജീകരിക്കുന്നതിനുമായി പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾക്കും പോളിങ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഇന്ന് അവധി.
കാഷ് കൗണ്ടർ പ്രവർത്തനം
വർക്കല∙ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിൽ നാളെയും 27നും രാവിലെ 9 മുതൽ ഒന്നു വരെയും ഉച്ചയ്ക്കു ഒന്നു മുതൽ 3 വരെയും മാത്രമേ കാഷ് കൗണ്ടർ പ്രവർത്തിക്കുകയുള്ളൂ എന്ന് അസി. എൻജിനീയർ അറിയിച്ചു.