ADVERTISEMENT

തിരുവനന്തപുരം ∙ വേനൽമഴയിൽ വെള്ളക്കെട്ടിൽ നിന്ന് കരകയറാനാകാതെ തലസ്ഥാന നഗരം. തുടർച്ചയായി മൂന്നാം ദിവസവും മഴയിൽ മുങ്ങിയ നഗരത്തിൽ ഓരോ മഴയിലും വെള്ളക്കെട്ട് അതിരൂക്ഷമാകുകയാണ്.  ഞായർ രാത്രി മുതൽ തുടങ്ങിയ മഴയിൽ നഗരത്തിലെ പ്രധാന ഭാഗങ്ങളൊക്കെ വെള്ളക്കെട്ടിലായി. മുട്ടത്തറ, ചാല, ശ്രീകണ്ഠേശ്വരം, മുക്കോല, വെട്ടുകാട്, ഗൗരീശപട്ടം തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിനെ തുടർന്ന് ജനം ദുരിതത്തിലാണ്. ശ്രീകണ്ഠേശ്വരത്ത് വാഹനങ്ങളുടെ ഓളത്തിൽ വീടുകളിലക്ക് വെള്ളം കയറിയതോടെ രണ്ടുമണിക്കൂറോളം ഗതാഗതം നിരോധിച്ചു.  വെങ്ങാനൂർ ചാവടിനടയിൽ മരം ട്രാൻസ്ഫോമറിലേക്ക്  വീണ് വൈദ്യുതി ബന്ധം താറുമാറായി. കാര്യവട്ടത്തും കണിയാപുരത്തും ഗൗരീശപട്ടത്തും മരങ്ങൾ കടപുഴകി വീണു. മുട്ടത്തറ ബൈപ്പാസിൽ ഒരാൾപൊക്കമുള്ള ഓട കവിഞ്ഞ് മലിനജലം ഹൈവേയിലേക്ക് കയറി. 

പാറ്റൂർ, കണ്ണമ്മൂല, ഉള്ളൂർ, തേക്കുംമൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട്, കുഴിവയൽ, മുറിഞ്ഞപാലം തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പൂവാറിന്റെ വിവിധ പ്രദേശങ്ങളിലും അതിയന്നൂർ, ഇളവനിക്കരയിലും മരം വീണു. നെയ്യാറ്റിൻകര താലൂക്കിലെ കോട്ടുകാൽ വില്ലേജിൽ ഒരു ദുരിതാശ്വാസ ക്യാംപ് തുറന്നു. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഒരു കുടുംബത്തിലെ 7 പേരെ മാറ്റിപ്പാർപ്പിച്ചു. മുട്ടത്തറ ബൈപാസിൽ ഒരാൾപൊക്കമുള്ള ഓട കവിഞ്ഞ് മലിനജലം ഹൈവേയിലേക്ക് കയറി. അപ്രോച്ച് റോഡിലും സമീപത്തെ ഇടറോഡുകളിലുമായി മൂന്നടിയോളം ഉയരത്തിലാണ് വെള്ളം കയറിയത്. വീടിനുള്ളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും ഫർണിച്ചറും ഉൾപ്പെടെ വലിയ നാശനഷ്ടമാണ് ജനത്തിന് ഉണ്ടായത്.  

അതിശക്തമായ മഴയിൽ ഗൗരീശപട്ടം, കണ്ണമ്മൂല, ആനയറ, ഉള്ളൂർ, മുട്ടത്തറ പ്രദേശങ്ങളിൽ വെള്ളം കയറി. ഇവിടെയുള്ളവരുടെ ദുരിതത്തിന് ഇപ്പോഴും അവസാനമില്ല. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി. വീട്ടിൽക്കയറിയ ചെളിവെള്ളം വൃത്തിയാക്കുന്ന തിരക്കിനിടെ വീണ്ടും മഴ പെയ്ത് വെള്ളം ഇരച്ചെത്തും. വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങൾ സ്റ്റാർട്ടാക്കാൻ കഴിയാത്ത സ്ഥിതിയാണ് പലർക്കും. റോഡിലും നഗരത്തിൽ സ്മാർട് സിറ്റി റോഡുകളും തോടുകളും തമ്മിൽ തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. ജില്ലയുടെ പലഭാഗങ്ങളിലും മഴ ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയിലാണ്.  മലയോര മേഖലയിലും മഴ ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com