ADVERTISEMENT

തിരുവനന്തപുരം ∙ ഭിന്നശേഷി കുട്ടികൾക്കായി നിംസ് മെഡിസിറ്റിയും നെയ്യാറ്റിൻകര സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ‌നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ റജിസ്ട്രേഷൻ പൂർത്തിയാക്കി. നൂറുൽ ഇസ്‌ലാം കോളജ് ഓഫ് ഡെന്റൽ സയൻസിൽ നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ. സജു അധ്യക്ഷനായ ചടങ്ങ് നെയ്യാറ്റിൻകര അതിരൂപത ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ നടപ്പിലാക്കിയതാണ് നെയ്യാറ്റിൻകര പെൻഷൻ പ്ലാൻ.

റജിസ്ട്രേഷൻ കാർഡ് വിതരണ ഉദ്ഘാടനം നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലൻ നിർവഹിച്ചു. കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും നിംസ് സ്പെക്ട്രം ഡയറക്ടറുമായ ഡോ. എം.കെ.സി. നായർ ക്യാംപിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ചെയർമാൻ പി.കെ.രാജ്മോഹൻ മുഖ്യപ്രഭാഷണം നടത്തി. മോൺസിങ്ങർ ക്രിസ്തുദാസ്, സ്പെഷ്യൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസർ ത്രിഭുവനരാജ്, നിംസ് ജറിയാട്രിക് കോർഡിനേറ്റർ കെ.ആർ. രേണു, പോളിയോ ഹോം മുൻ പ്രോജക്ട് കോർഡിനേറ്റർ ബോബി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com