ADVERTISEMENT

തിരുവനന്തപുരം∙ ഡ്രൈവിങ് സ്കൂൾ വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരൻ. ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ആർ.ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായങ്ങൾ േകട്ടു തിരുത്തലുകൾ നടത്തിയ നേതാവാണ്.ആ പാരമ്പര്യം ഗണേഷ് കുമാർ കാണിക്കണമെന്നും ദിവാകരൻ പറഞ്ഞു.  മാന്യമായാണ് മന്ത്രി ആന്റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത്.

കോർപറേറ്റുകൾ നടത്തുന്ന ഡ്രൈവിങ് സ്കൂളുകളെ സഹായിക്കാനാണു തൊഴിലാളി വിരുദ്ധ നടപടി ഗതാഗത വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇൻസ്ട്രക്ടർ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തണമെന്ന തീരുമാനം പിൻവലിക്കുക, വാഹനങ്ങളുടെ കാലപ്പഴക്കം 22 വർഷമായി തീരുമാനിക്കുക, സ്ലോട്ടുകളുടെ എണ്ണം ഒരു എംവിഐക്ക് 60 ആയി നിജപ്പെടുത്തുക, കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം വരുന്ന ലൈസൻസ് അപേക്ഷകൾ അടിയന്തരമായി ടെസ്റ്റ് നടത്തി പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ധർണ. ഡ്രൈവിങ് ടെസ്റ്റിനെ സമരം ബാധിക്കില്ലെന്നു നേതാക്കൾ പറഞ്ഞു. യൂണിയൻ ജനറൽ സെക്രട്ടറി സി.ടി.അനിൽ, കെ.ജയമോഹൻ, വി. ദിവാകരൻ, എ.വി സുരേഷ്, ജി. രാധാകൃഷ്ണൻ, അബ്ദുൽ ഗഫൂർ, ഹരിദാസൻ നായർ, ടി. പി. ബൈജു, ഫിലോമിന ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com