ADVERTISEMENT

വെള്ളനാട്∙ നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വശം കരിങ്കല്ല് കെട്ടി ഉയർത്തിയതോടെ ജീവിതം കുരുക്കിലായി ഒരു കുടുംബം. സഞ്ചരിക്കുന്നത് ഏണിയിലൂടെ. വീടിന്റെ മുകൾ ഭാഗത്ത് റോഡിനോട് ചേർന്ന് ടാർപോളിൻ കെട്ടിയാണു  പാകം ചെയ്യുന്നത്. വീടിന്റെ മുകളിൽ തടികൾ പ്രത്യേക രീതിയിൽ വച്ച് കെട്ടിയാണ് താഴെയുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നത്.രണ്ടുമാസമായി ഇതാണ് സ്ഥിതി. അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ മുളയറ ഗാന്ധിജി നഗർ എസ്എസ് നിവാസിൽ ബി.ശിവകുമാ (52)റിന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ .  

6 കോടി രൂപ ചെലവിൽ വെള്ളനാട്–കണ്ണംമ്പള്ളി–മുളയറ റോഡിന്റെ ജോലികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ശിവകുമാറിന്റെ വീടിനോട് ചേർന്ന് 10 മീറ്ററിൽ അധികം ഉയരത്തിൽ കരിങ്കല്ല് കെട്ടി ഉയർത്തിയത്. പെ‌ാതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ, ഒ‌ാവർസിയർ എന്നിവർ സ്ഥലത്ത് എത്തിയെങ്കിലും ഇവരുടെ കുരുക്ക് അഴിക്കാനായിട്ടില്ല.  കലക്ടർ, പെ‌ാതുമരാമത്ത് അധികൃതർ എന്നിവർക്കും ശിവകുമാർ പരാതി നൽകി.വീട് ഇരിക്കുന്നതിൽ പകുതിയോളം ഭാഗം റോഡ് പുറമ്പോക്ക് ആണെന്നും  വഴിക്കായി ഉടൻ മണ്ണിട്ടു നൽകുമെന്നും പെ‌ാതുമരാമത്ത് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com