ADVERTISEMENT

കാട്ടാക്കട ∙ വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി നടപ്പിലാക്കി ആഗോള ശ്രദ്ധ നേടിയ കാട്ടാക്കട നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ജല ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിയോജക മണ്ഡലം തല ഉദ്ഘാടനം നേമം സർക്കാർ യുപി സ്കൂളിൽ ക്ലബ് അംഗങ്ങൾക്ക് മൺകൂജ നൽകി ഐ.ബി.സതീഷ് എംഎൽഎ നിർവഹിച്ചു. കുട്ടികൾ നേതൃത്വം നൽകുന്ന ജല ക്ലബ്ബിൽ ഈ അധ്യയന വർഷം വൈവിധ്യമാർന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഇതിനുള്ള കർമപദ്ധതിയും ജല കലണ്ടറും സ്കൂൾ തലത്തിൽ തയാറാക്കുമെന്ന് ഐ.ബി.സതീഷ് എംഎൽഎ പറഞ്ഞു.

സ്കൂൾ കിണറുകളിലെ ജല ഗുണ മേന്മ പരിശോധന, ജല സർവേ , ജലവിഭവ വിനിയോഗത്തിലെ സോഷ്യൽ ഓഡിറ്റിങ് സെമിനാറുകൾ, വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കൽ എന്നിവ സംഘടിപ്പിക്കും. 57 വിദ്യാലയങ്ങളിലും മഴക്കുഴി നിർമാണവും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്നു എംഎൽഎ അറിയിച്ചു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം. സോമശേഖരൻ നായർ അധ്യക്ഷനായി. ഹെഡ് മാസ്റ്റർ എ. എസ്. മൻസൂർ, എസ്എംസി ചെയർമാൻ എസ് പ്രേംകുമാർ,എംപിടിഎ ചെയർപഴ്സൻ ആരതി, തുടങ്ങിയവർ പ്രസംഗിച്ചു.മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ പരിസ്ഥിതി പ്രവർത്തകർ, വിരമിച്ച അധ്യാപകർ, സാഹിത്യകാരന്മാർ എന്നിവർ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com