ADVERTISEMENT

വിഴിഞ്ഞം∙ഉൾക്കടലിൽ തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുൾപ്പെട്ട വള്ളം തകർന്നു. വള്ളത്തിൽ ഉണ്ടായിരുന്നവരെ   കോസ്റ്റൽ പൊലീസ്,മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ  രക്ഷാദൗത്യത്തിൽ  രക്ഷപ്പെടുത്തി. എന്നാൽ രക്ഷാപ്രവർത്തനിടെ തകർന്ന വള്ളത്തെ കരയിൽ എത്തിക്കാനായില്ല. ഇന്നലെ സന്ധ്യമുതൽ രാത്രി വൈകിയും നീണ്ട രക്ഷാപ്രവർത്തനത്തിൽ  തമിഴ്നാട് നീരോടി സ്വദേശികളായ സെൽവരാജ്, അബിൻ, സാബു,ജഗൻ, സെബാസ്റ്റ്യൻ, അനീറ്റസ്, ഷാജി എന്നിവരെയാണ് സുരക്ഷിതരായി കരയിലെത്തിച്ചത്.

ചെറിയ പരുക്കു പറ്റിയ അബിനെ ആശുപത്രിയിലാക്കി. പൊട്ടിയതിനെത്തുടർന്ന് ഉള്ളിൽ വെള്ളം നിറഞ്ഞു  മുങ്ങിത്തുടങ്ങാറായ വള്ളത്തിലെ തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് വാടക വളളം,വലിയ ബോട്ട് എന്നിവയിൽ കയറ്റി. ശക്തമായ കാറ്റിനും  മഴയ്ക്കുമിടെ കേടായ വള്ളത്തെ  കരയിലേക്ക് കെട്ടിവലിച്ചെത്തിക്കാൻ രക്ഷാപ്രവർത്തകർ പാടുപെട്ടു.

വഴിയിൽ പലതവണ വളളം മുങ്ങാനാഞ്ഞു. തമിഴ്നാട് തേങ്ങാപ്പട്ടണം ഹാർബറിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് മത്സ്യബന്ധനത്തിനു പോയ തങ്ങൽ വള്ളമാണ് ശംഖുമുഖം ഭാഗത്തെ ഉൾക്കടലിൽ പൊട്ടി വെള്ളം ഉള്ളിൽ നിറഞ്ഞു മുങ്ങുന്ന സ്ഥിതിയിലെത്തിയതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ആശങ്കയിലായ മത്സ്യത്തൊഴിലാളികൾ വിവരം കരയിൽ നൽകിയതിനെത്തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സിപിഒ മാരായ അഭിലാഷ്, റെജിൻരാജ്, വിപിൻരാജ്, കോസ്റ്റൽ വാർഡന്മാരായ വാഹിദ്, ഷിബു എന്നിവരുൾപ്പെട്ട സംഘമാണ് മോശം കാലാവസ്ഥയെ വെല്ലുവിളിച്ചു രക്ഷാദൗത്യം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com