ADVERTISEMENT

അമ്പൂരി∙ കണ്ണന്നൂർ വാർഡിലെ മൂങ്ങോട് അങ്കണവാടിക്കു വേണ്ടി നിർമിച്ച മന്ദിരം തുറന്നു കൊടുക്കുന്നില്ലെന്ന് പരാതി. സ്ഥലമില്ലാത്തുകാരണം അധ്യാപികയുടെ വീട്ടിലാണ് കുറച്ചുകാലമായി അങ്കണവാടി പ്രവർത്തിക്കുന്നത്. 7 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു മന്ദിര നിർമാണം. നിർമാണം തുടങ്ങിയപ്പോൾ സമീപ മന്ദിരത്തിന്റെ രണ്ടാംനിലയിൽ അങ്കണവാടി പ്രവർത്തിക്കാൻ തുടങ്ങി.കുട്ടികൾ പടികയറാൻ ബുദ്ധിമുട്ടുന്നത് കണ്ട നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്നാണ് അധ്യാപികയുടെ വീട്ടിലേക്കു പ്രവർത്തനം മാറ്റിയത്. മതിയായ കാരണങ്ങളില്ലാതെ മന്ദിരത്തിന്റെ ഉദ്ഘാടനം അധികൃതർ വൈകിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

സാംസ്കാരിക നിലയവും ജനകീയാസൂത്രണ കേന്ദ്രവും പ്രവർത്തിക്കുന്ന ഇരുനില കെട്ടിടത്തോടു ചേർന്നാണ് അങ്കണവാടിക്കു മന്ദിരം നിർമിച്ചത്. കുടിവെള്ള സൗകര്യം ഉറപ്പാക്കി. കുട്ടികൾക്ക് ഇരിക്കാനുള്ള മുറിയിൽ വൈദ്യുതി ഇല്ലെന്നതാണ് ഏക കുറവ്. ഒരു ദിവസം കൊണ്ട് വയറിങ് നടത്താം. ഈ മന്ദിരത്തിനോട് ചേർന്ന ഭിത്തിയിൽ വൈദ്യുതി എത്തിയിട്ടുണ്ട്. ഇത് മുറിക്കുള്ളിലേക്ക് നീട്ടി സ്വിച്ചും, ലൈറ്റും സ്ഥാപിച്ചാൽ മതിയാകും. വലിയ തുകയുടെ ചെലവില്ലാതെ തന്നെ വൈദ്യുതി പ്രശ്നം പരിഹരിക്കാമെന്നും ഇതിനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചാൽ ദിവസങ്ങൾക്കുള്ളിൽ മന്ദിരം തുറന്ന് കുട്ടികളെ പ്രവേശിപ്പിക്കാമെന്നും നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com