ADVERTISEMENT

വർക്കല∙ മദ്രസയിൽനിന്നു രാവിലെ പഠനം കഴിഞ്ഞ് മടങ്ങിയ 12 വയസ്സുകാരന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു. നടയറ ചരുവിള വീട്ടിൽ നജീബ്-  സജ്ന ദമ്പതികളുടെ മകൻ ആസിഫിനെയാണ് (12) ഇന്നലെ രാവിലെ  വഴിയിലൂടെ പോകുമ്പോൾ തെരുവ് നായ്ക്കൾ ആക്രമിച്ചത്. കൈകാലുകൾക്ക് മുറിവേറ്റ കുട്ടി കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവസമയം അതുവഴി വന്ന ബൈക്ക് യാത്രികൻ തെക്കതിൽ ഇർഷാദിന്റെ  ഇടപെടൽ കാരണമാണ് കുട്ടിയെ   ഗുരുതര   പരുക്കേൽക്കാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.  തെരുവുനായ്ക്കളുടെ ഭീഷണി ഇല്ലാതാക്കാൻ അധികാരികൾ ശക്തമായ നടപടി സ്വീകരിക്കണമെന്നു നടയറ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.എം.സിനിമോൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com