ADVERTISEMENT

തിരുവനന്തപുരം ∙ ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി ശംഖുമുഖത്ത് സാരംഗ് ഹെലികോപ്റ്റർ ടീമിന്റെ അഭ്യാസ പ്രകടനം വിസ്മയക്കാഴ്ചയായി. എയർ വാരിയേഴ്‌സ് ഡ്രിൽ ടീമിന്റെ (എഡബ്ല്യുഡിടി) പ്രകടനങ്ങളും നടന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ സന്തോഷ്കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള 15 അംഗ സാരംഗ് ടീമിൽ മൂന്ന് മലയാളികളും ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശികളായ സ്ക്വാഡ്രൻ ലീഡർ രാഹുൽ, സ്ക്വാഡ്രൻ ലീഡർ സച്ചിൻ, കോട്ടയം സ്വദേശിനിയായ സ്ക്വാഡ്രൻ ലീഡർ ആൻമോൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിവിധ സ്കൂളുകളിലും കോളജുകളിലും നിന്നുള്ള 300 വിദ്യാർഥികൾ വ്യോമാഭ്യാസം കാണാനെത്തി. വ്യോമസേനയുടെ ഗരുഡ് കമാൻഡോകൾ അവതരിപ്പിച്ച മോക് ഡ്രില്ലും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com