ADVERTISEMENT

തിരുവനന്തപുരം ∙ പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ സർക്കാർ നടപടി തുടങ്ങി. തിരുവനന്തപുരം കോർപറേഷനിലെ ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ച വാഹനങ്ങൾ വനിതാ ഹെൽത്ത് സ്ക്വാഡ് പിടികൂടി. കേരള മുനിസിപ്പാലിറ്റി നിയമം/കേരള പഞ്ചായത്തീരാജ് നിയമം പ്രകാരം ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് 6 മാസം മുതൽ ഒരു വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റകൃത്യമാണ്. ഇതിനു പുറമേ, ജല സംരക്ഷണ നിയമം അനുസരിച്ചും നടപടി സ്വീകരിക്കാം. 

ഈ നടപടികൾക്കായി പൊലീസിന് പരാതി നൽകാൻ നഗരസഭയ്ക്ക് മന്ത്രി എം.ബി.രാജേഷ് നിർദേശം നൽകി. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുത്താൽ ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ വിട്ടുകൊടുക്കാവൂ എന്നാണു നിർദേശം. റജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ആർടിഒയ്ക്കു കത്തു നൽകും. ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കിവിടാൻ ചില സ്ഥാപനങ്ങൾ പൈപ്പ് സ്ഥാപിച്ചതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടി സ്വീകരിക്കും. അനധികൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. 

തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കൂട്ടിയിട്ട സംഭവത്തിൽ അടിയന്തര നടപടിക്ക് മന്ത്രി എം.ബി.രാജേഷ് കലക്ടർക്ക് നിർദേശം നൽകി.  സ്റ്റേഡിയം പരിസരത്ത് കൂട്ടിയിട്ട മാലിന്യം ഉടൻ നീക്കം ചെയ്യും. തദ്ദേശഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ സ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം.  നഗരസഭയിൽ മാലിന്യം ശേഖരിക്കുന്നതും സംഭരിക്കുന്നതും സർക്കാർ നിഷ്കർഷിച്ചതു പ്രകാരമാണോ എന്നു പ്രത്യേകം പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com