ADVERTISEMENT

പാറശാല∙യാത്രക്കാരുടെ നടുവെ‍ാടിക്കുന്ന കളിയിക്കാവിള–കിണറ്റുമുക്ക് അതിർത്തി റോഡിനു ‍പെ‍ാതുമരാമത്ത് വകുപ്പ് നൽകുന്നത് ഗുഡ് സർട്ടിഫിക്കറ്റ്. വൻ കുഴികൾ മൂലം വാഹനയാത്ര പോലും മുടങ്ങുന്ന നാലു കിലോമീറ്റർ ദൂരം വരുന്ന റോഡ് തകർന്നിട്ടില്ലെന്നാണ് പെ‍ാതുമരാമത്ത് വകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രധാന ജംക് ഷനിൽ അടക്കം അഞ്ചു സ്ഥലങ്ങളിൽ ടാറിങ് ഇളകി വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാർ‌ച്ച് നാലിനു റോഡിന്റെ ദുരവസ്ഥയെ കുറിച്ച് പരാതി നൽകിയ പെ‍ാതുപ്രവർത്തകനായ മുണ്ടപ്ലാവിള സ്വദേശി ദിപുമോനെ വകുപ്പ് അധികൃതർ ഫോണിൽ വിളിച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതായി അറിയിച്ചിരുന്നു. റോഡ് തകർച്ച പരിഹരിച്ചതിനാൽ പരാതി തീർപ്പാക്കിയതായി ജൂൺ 20ന് പരാതിക്കാരനു ഒ‍ാൺലൈൻ വഴി വകുപ്പ് അധികൃതർ മറുപടിയും നൽകി. ഇതേ തുടർന്ന് പരാതിക്കാരൻ സ്ഥലത്ത് എത്തിയപ്പോൾ റോഡ് കൂടുതൽ തകർന്നു കിടക്കുന്ന കാഴ്ചയാണു കണ്ടത്. 

പരാതിയിൽ ചൂണ്ടിക്കാണിച്ച തളച്ചാൻവിള ജംക‌്‌ഷനു സമീപത്തെ കുഴിയുടെ വ്യാസം രണ്ട് മീറ്ററോളം വർധിച്ചു. പിപിഎം ജംക്‌ഷനിൽ നിന്നു റോഡിൽ പ്രവേശിക്കുന്ന ഭാഗം, വന്യക്കോട്, തളച്ചാൻവിള, ചെറുവാരക്കോണം തുടങ്ങിയ സ്ഥലങ്ങളിൽ ഒരടി വരെ താഴ്ചയിൽ കുഴികൾ നിറഞ്ഞിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിനു അടക്കം നിർമാണ സാധനങ്ങളും വഹിച്ച് തമിഴ്നാട്ടിൽ നിന്നു കാരോട് ബൈപാസ് വഴി നഗരത്തിലേക്കു പോകുന്ന നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയുടെ തകർച്ചയ്ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മഴവെള്ളം ഒഴുകാൻ വേണ്ടവിധം ഒ‍ാടകൾ ഇല്ലാത്തതാണ് അറ്റകുറ്റപ്പണികൾ നടത്തിയതിനു പിന്നാലെ റോഡ് തകർച്ചയ്ക്കു കാരണം. തളച്ചാൻവിള ഭാഗത്ത് വെള്ളം ഒഴുകാനുള്ള സ്ഥലക്കൂറവ് മൂലം ചെറിയ മഴയിൽ പോലുമുണ്ടാവുന്ന വെള്ളക്കെട്ട്  ഭഷണിയായിട്ടുണ്ട്. റോഡിന്റെ ചില ഭാഗങ്ങൾ തകർച്ച ഇല്ലാത്തതിനാൽ വേഗം കൂട്ടി സഞ്ചരിക്കുന്ന വാഹനങ്ങൾ പെട്ടെന്ന് പതിക്കുന്നത് വൻ കുഴികളിൽ ആയിരിക്കും. ബ്രേക്ക് ചെയ്യാൻ പോലും സമയം ലഭിക്കാത്തതിനാൽ ഇത് പലപ്പോഴും അപകടങ്ങളിൽ ആണ് കലാശിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com