ADVERTISEMENT

തിരുവനന്തപുരം∙ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ 108 ആംബുലൻസ് ജീവനക്കാർ അടിക്കടി സമരം ചെയ്യുന്നതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂ നാഥ് നിർദേശം നൽകിയത്.

ശമ്പളം കിട്ടാൻ വൈകുമ്പോൾ സേവനം നിർത്തുന്ന പ്രവണത അടിയന്തരമായി തടയണമെന്ന് പരാതിക്കാരനായ അനീഷ് മണിയൻ മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. അധികൃതർ മൗനം പാലിക്കുന്നതു കൊണ്ടാണ് ഇത്തരം സമരങ്ങൾ നടത്തുന്നത്. 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തുന്നതു കാരണം വൻതുക മുടക്കി സ്വകാര്യ ആബുലൻസ് വിളിക്കേണ്ടി വരുമെന്നും പരാതിക്കാരൻ മനുഷ്യാവകാശ കമ്മിഷനോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com