ADVERTISEMENT

പൂർവ വിദ്യാർഥി സംഗമം 
തിരുവനന്തപുരം ∙ കോളജ് ഓഫ് എൻജിനീയറിങ് പൂർവ വിദ്യാർഥി സംഗമം നാളെ 9ന് സിഇടി ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.  ബിരുദത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന 1974 ബാച്ചിനെയും രജതജൂബിലി ആഘോഷിക്കുന്ന 1999 ബാച്ചിനെയും ആദരിക്കും.  റജിസ്ട്രഷനായി : alumni.cet.ac.in.വിവരങ്ങൾക്ക് : 7012232951

ചിറ്റൂരിൽ മെഡിക്കൽ ക്യാംപ് നാളെ 
ചിറ്റൂർ ∙ പെരിങ്ങമ്മല ചിറ്റൂർ റസിഡന്റ്സ് അസോസിയേഷനും കരകുളം ലോക മെഡിസിറ്റിയും ചേർന്ന് നാളെ  പള്ളിക്കുന്ന് റസിഡന്റ്സ് ഓഫിസിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ ആരംഭിക്കുന്ന ക്യാംപിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്ന് വിതരണവും ലാബ് പരിശോധനകളിൽ 10 ശതമാനം ഇളവും ലഭിക്കും.

കൗൺസലിങ് ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം ∙ മാർത്തോമ്മാ ഹോസ്പിറ്റൽ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന കൗൺസലിങ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് ഇമെയിൽ : mthgcctvm1@gmail.com

എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ്
തിരുവനന്തപുരം∙ സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ  കുറവൻകോണത്ത് പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളജിൽ  എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിന്റെ 2024–25 വർഷത്തെ അഡ്മിഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 വരെ നീട്ടി.scu.kerala.gov.in, 8848745524.

കർഷകർക്ക് ആദരരം
വിളവൂർക്കൽ ∙ പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷിഭവൻ സംഘടിപ്പിക്കുന്ന കർഷക ദിനാചരണത്തിൽ വിവിധ മേഖലയിലുള്ള  കർഷകരെ ആദരിക്കുന്നു. വിളവൂർക്കൽ പഞ്ചായത്ത് പരിധിയിലെ താൽപര്യമുള്ള കർഷകർ  ഓഗസ്റ്റ് ഒന്നിനു മുൻപ് അപേക്ഷകൾ കൃഷി ഭവനിൽ സമർപ്പിക്കണം. ഫോൺ : 0471–2280686.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com