ADVERTISEMENT

തിരുവനന്തപുരം ∙ നഗരത്തിൽ രണ്ടു ദിവസങ്ങളിലായി മുടങ്ങിയ ജല വിതരണം 26 മുതൽ പുനഃസ്ഥാപിക്കും. വെള്ളയമ്പലം ആൽത്തറ മുതൽ തൈക്കാട് മേട്ടുക്കട വരെ പുതിയ പൈപ്പ് ലൈനിൽ ചാർജ് ചെയ്യുന്ന ജോലികൾ നടക്കുന്നതിനാലാണ് ജല വിതരണം നിർത്തിയത്.   രാത്രിയോടെ നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്നും ഇന്ന് പുലർച്ചെ മുതൽ ജലവിതരണം ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു. വെള്ളയമ്പലം ആസ്ഥാന ഓഫിസ് പരിസരത്തും പുറത്ത് രണ്ടിടത്തുമായാണ് ജോലി നടക്കുന്നത്.

ഇതിൽ ഒരു സ്ഥലത്തെ ചാർജിങ് ജോലികൾ ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കി.  രാത്രിയോടെ പാറ്റൂരിലെ ചില പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള  സ്ഥലങ്ങളിൽ ജലവിതരണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. മറ്റു രണ്ടിടങ്ങളിൽ  പുലർച്ചെ ജലവിതരണം ആരംഭിക്കാനാണ് നീക്കം.  ജല വിതരണം തടസ്സപ്പെട്ട സ്ഥലങ്ങളിലെ ഉയർന്ന പ്രദേശങ്ങൾ ഒഴികെയുള്ളയിടങ്ങളിൽ ഉച്ചയോടെ പൂർണ തോതിൽ വെള്ളം എത്തുമെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു. ഉയർന്ന സ്ഥലങ്ങളിൽ രാത്രിയോടെ വെള്ളം എത്തുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com