ADVERTISEMENT

നാഗർകോവിൽ∙  ചിങ്ങമാസം  (ആവണി മാസം) എത്തിയ‌തോ‌‌ടെ  അത്തപ്പൂക്കളമൊരുക്കാനുള്ള പൂക്കൾ തോവാള ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ ഒരുങ്ങുന്നു.  ഓണവിപണി ലക്ഷ്യമിട്ട് തോവാളയിലും സമീപ ഗ്രാമങ്ങളിലും പൂക്കൃഷി സജീവമാണ്. കന്യാകുമാരി ജില്ലയിൽ കുമാരപുരം, ചിദംബരപുരം, ആരൽവായ്മൊഴി തിരുനെൽവേലി ജില്ലയിലെ പഴവൂർ, പണക്കുടി, കളക്കാട്, ആലങ്കുളം എന്നിവിടങ്ങളിലാണ് പ്രധാനമായും പൂക്കൃഷി ചെയ്തുവരുന്നത്. ക്രേന്തി, തുളസി, ട്യൂബ് റോസ്, വാടാമല്ലി എന്നിവയാണ് ഇവിടങ്ങളിൽ പ്രധാനമായും  കൃഷി ചെയ്തിരിക്കുന്നത്.

ഓണം കഴിയുന്നതുവരെ ഇൗ തോട്ടങ്ങളിൽ നിന്നു പൂക്കൾ ലഭ്യമാകുമെന്നും  തുടർന്ന് നവരാത്രി പൂജ  ആഘോഷങ്ങൾക്കായി  പുതിയ തോട്ടം ഒരുക്കുമെന്നും  കർഷകർ പറഞ്ഞു. പ്രതിദിനം 150 കിലോ പൂക്കൾ ഇൗ തോട്ടങ്ങളിൽ നിന്നു ലഭിക്കുമെന്ന് തിരുനെൽവേലി ജില്ലയിലെ പണക്കുടിയിൽ ക്രേന്തി പൂവ് കൃഷി ചെയ്യുന്ന സുധാകർ പറഞ്ഞു. 

ആവണി മാസമായതോടെ   പൂക്കളുടെ വിലയിലും ഗണ്യമായ വർധന  ഉണ്ടായി തുടങ്ങി.  വിവാഹ മുഹൂർത്തങ്ങളും, ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകളും  കൂടുതലായി വരുന്നതിനാലാണിത്.  ചിങ്ങപ്പുലരിയിൽ  പിച്ചി പൂവിന് കിലോ 700 രൂപയും മുല്ലയ്ക്ക് 900 രൂപയുമായിരുന്നു തോവാള പൂമാർക്കറ്റിലെ വില. വരും ദിവസങ്ങളിൽ പൂക്കളുടെ വിലയിൽ ഇനിയും വർധനവ് ഉണ്ടാകുമെന്ന് കർഷകർ പറഞ്ഞു.

English Summary:

Onam Special: A Peek into the Vibrant Flower Markets of Thovalai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com