ADVERTISEMENT

തിരുവനന്തപുരം∙ മുൻനിര വാഹന സോഫ്റ്റ്‌വെയർ നിർമാതാക്കളായ ആക്സിയ ടെക്‌നോളജീസ്, ടെക്‌നോപാർക് ഫെയ്സ് മൂന്നിലെ എംബസി ടോറസ് ടെക്സോണിൽ പുതിയ ആസ്ഥാനവും ഗവേഷണ, വികസന കേന്ദ്രവും തുറന്നു. ഡിജിറ്റൽ കോക്ക്പിറ്റുകൾ, ഡിസ്പ്ലേകൾ, ഇലക്ട്രിക് ഗതാഗത സംവിധാനങ്ങൾ, ടെലിമാറ്റിക്സ് എന്നിവയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ സോഫ്ട്‍‌വെയർ ഇവിടെ നിർമിക്കും.

കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിച്ചു. തലസ്ഥാനത്തെ ആഗോള വാഹന വിപണിയുടെ സാങ്കേതിക ഹബ്ബാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. നിർമിതബുദ്ധിയുടെ പ്രായോഗികരൂപമായ (ജനറേറ്റീവ് എഐ) 'ലീല' യുടെ ലോഞ്ചും മന്ത്രി നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു.

കമ്പനി സിഇഒ ജിജിമോൻ ചന്ദ്രൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, സ്റ്റെഫാൻ ജുറാഷെക്, ബിഎംഡബ്ള്യു ഗ്രൂപ്പിൽ നിന്നുള്ള ക്രിസ്റ്റീന ഹെയ്‌ൻ, ഹെർമാൻ ഫെറെയ്റ, ടെക്‌നോപാർക് സിഇഒ സഞ്ജീവ് നായർ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് പി.അംബിക, ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ്‌സ് എംഡിയും സിഇഒയുമായ അജയ് പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com