റോഡിലെ വെള്ളക്കെട്ടിൽ വീണ സൈക്കിൾ യാത്രക്കാരൻ ബസ് കയറി മരിച്ചു
Mail This Article
നെടുമങ്ങാട്∙ വെള്ളക്കെട്ടിൽ വീണ സൈക്കിൾ വെട്ടിത്തിരിക്കുമ്പോൾ റോഡിലേക്ക് വീണ യാത്രക്കാരൻ പിന്നാലെ എത്തിയ കെഎസ്ആർടിസി ബസിന്റെ പിൻ ചക്രം കയറി മരിച്ചു. കൊല്ലംങ്കാവ് കോലിയക്കോട് ഇടവിളാകത്ത് തെന്നൂർ സൂര്യഗായത്രി നാല് സെന്റ് കോളനിയിൽ ബാബു (67) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് പുത്തൻപാലത്തെ വളവിൽ ആണ് അപകടം.വെള്ളക്കെട്ടിൽ വീണ സൈക്കിൾ തിരിക്കുന്നതിനിടെ ബാബു റോഡിലേക്ക് വീണു. ഇൗ സമയം പാലോട് നിന്ന് നെടുമങ്ങാട്ടേയ്ക്ക് വന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി തൽക്ഷണം മരിച്ചു.
നെടുമങ്ങാട് കെഎസ്ഇബി ഓഫിസിൽ വൈദ്യുത ബിൽ അടയ്ക്കാൻ പോകുന്നെന്ന് അറിയിച്ചാണ് ബാബു വീട്ടിൽ നിന്ന് ഇറങ്ങിയത്.സൈക്കിൾ യാത്രക്കാരനായ ബാബുവും കെഎസ്ആർടിസി ബസും ആനാട് നിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ആശുപത്രി മോർച്ചറിയിൽ. ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ: ബേബി. മക്കൾ: ശാന്തി, ശാലിനി.