ADVERTISEMENT

നന്ദിയോട്∙ വിപണി ഇല്ലാത്തതും വില കിട്ടാത്തതും മൂലം വിയർപ്പൊഴുക്കി ഉൽപാദിപ്പിച്ച കൃഷിവിളകൾ വിറ്റഴിക്കാനാവാതെ നന്ദിയോട് പഞ്ചായത്തിലെ അനവധി കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പഴുത്തു നശിക്കുന്നു. മാത്രമല്ല ഇത്തവണ ഓണത്തിന് പുഷ്പക്കൃഷി നടത്തിയ കർഷകരും വിൽക്കാനാവാതെ പ്രതിസന്ധിയിലാണ്. പഞ്ചായത്തിലെ പൗവത്തൂർ, തോട്ടുംപുറം, കിടാരക്കുഴി, ആലംപാറ, കള്ളിപ്പാറ, പേരയം, ആനകുളം, ചെല്ലഞ്ചി എന്നീ പ്രദേശങ്ങളിൽ ഏക്കർ കണക്കിന് വസ്തുക്കളിൽ പടവലവും പാവലും വെള്ളരിയും വാഴക്കുലകളും അടക്കം വിളവെടുക്കാനാവത്ത അവസ്ഥ.

ഓണക്കാലക്കൃഷി ലക്ഷ്യമിട്ട് നടത്തിയതാണ് പലതും. നെടുമങ്ങാട് വേൾഡ് മാർക്കറ്റിലോ മാണിക്കൽ ചന്തയിലോ കൊണ്ടു പോയാൽ മാന്യമായ വില കിട്ടാത്തത് മൂലം വാഹനത്തിന്റെ വാടക കൊടുക്കാൻ പോലും തികയാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ വിളവെടുക്കാൻ കഴിയുന്നില്ലെന്നും പറയുന്നു. വാഹന സൗകര്യമുള്ള അപൂർവം കർഷകർ മാത്രമാണ് പല സ്ഥലത്തും കൊണ്ടു പോയി വിറ്റഴിക്കുന്നത്. ഊണും ഉറക്കവുമില്ലാതെ വന്യമൃഗങ്ങളെ പ്രതിരോധിച്ചും നടത്തിയ കൃഷിയാണ് ഇപ്പോൾ വിലകിട്ടാതെയും വിൽപന നടത്താൻ കഴിയാതെയും കിടക്കുന്നത്. 

പലരും ഭൂമി പാട്ടത്തിനെടുത്തും ലോണെടുത്തുമാണ് കൃഷിയിറക്കിയത്. കൃഷിവകുപ്പിന്റെ സംവിധാനങ്ങളൊന്നും കാര്യക്ഷമമല്ലെന്നാണ് കർഷകരുടെ പരാതി. കർഷകർ വിയർപ്പൊഴുക്കിയതിന്റെ ഭാഗമായി നാലുതവണ മികച്ച കൃഷി ഗ്രാമത്തിന് അവാർഡ് വാങ്ങി പ്രശസ്തി നേടിയ പഞ്ചായത്താണ് നന്ദിയോട്. കർഷകർക്ക് വിപണി ഉണ്ടാക്കി കൊടുക്കാൻ പോലും പഞ്ചായത്തിനോ കൃഷിവകുപ്പിനോ കഴിയുന്നില്ല.

English Summary:

Farmers in Nandiyode Panchayat, Kerala, are grappling with an alarming situation as their hard-earned crops rot away due to a severe lack of market access and fair prices. Despite being recognized for their agricultural prowess, these farmers are left struggling to sell their produce, even during the festive season of Onam. The lack of support from local authorities adds to their woes, leaving them with mounting losses and shattered hopes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com