ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന് ഊർജ സംരക്ഷണ മികവിനുള്ള ദേശീയ പുരസ്കാരം. സൊസൈറ്റി ഓഫ് എനർജി എൻജിനീയേഴ്സ് ആൻഡ് മാനേജേഴ്സ് (സീം) എയർപോർട്ട് സേവന വിഭാഗത്തിൽ ഏർപ്പെടുത്തിയ ഗോൾഡ് അവാർഡ് ആണ് തിരുവനന്തപുരത്തിന് ലഭിച്ചത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം വിമാനത്താവളഅധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. 

വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വഴി കാർബൺ ബഹിർഗമനം കുറയ്ക്കൽ, യാത്രക്കാർക്കായി വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കൽ, എയർ കണ്ടീഷനുകളുടെ റെഫ്രിജറന്റുകൾ ആർ-32 വിഭാഗത്തിലേക്ക് മാറ്റൽ, 100% എൽഇഡി ലൈറ്റുകൾ, എബിസി ടൈപ്പ് ഫയർ എക്സ്റ്റിംഗ്യൂഷറുകളിലേക്കുള്ള മാറ്റം തുടങ്ങിയ ഊർജ സംരക്ഷണ മികവുകൾ പരിഗണിച്ചാണ് പുരസ്കാരം.

English Summary:

Thiruvananthapuram International Airport has been awarded the prestigious National Award for Excellence in Energy Conservation by the Society of Energy Engineers and Managers (SEEM).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com