ADVERTISEMENT

നെടുമങ്ങാട്∙ ഗാന്ധിജയന്തി ദിനത്തിൽ നെടുമങ്ങാട് മണ്ഡലത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയ ബസ് സർവീസ് ആരംഭിച്ചു. വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിൽ നിന്നു കിഴക്കേകോട്ടയിലേക്കുള്ള പുതിയ ബസ് സർവീസ് മന്ത്രി ജി.ആർ.അനിൽ ഫ്ലാഗ് ഓഫ് ചെയ്തു.  ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘനാളത്തെ യാത്ര ക്ലേശത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

പേരൂർക്കട ബസ് ഡിപ്പോയിൽ നിന്നുള്ള സ്വിഫ്റ്റ് ബസ് രാവിലെ 7ന് കിഴക്കേകോട്ട നിന്നും പട്ടം - നാലാഞ്ചിറ - മണ്ണന്തല - വട്ടപ്പാറ - കണക്കോട് വഴി വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിലേക്കും, തിരികെ 7.50 ന് കിഴക്കേകോട്ടയിലും നടത്തും.  വൈകിട്ട് 4 ന് കിഴക്കേകോട്ടയിൽ നിന്നും ഗാന്ധി സ്മാരക മണ്ഡപത്തിലേക്കും വൈകിട്ട് 5 ന് ഗാന്ധി സ്മാരക മണ്ഡപത്തിൽ നിന്നും കിഴക്കേകോട്ടയിലേക്കുമാണ് സർവീസ്. ഫ്ലാഗ് ഓഫ് ചടങ്ങിൽ വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ പ്രസംഗിച്ചു.

English Summary:

A new KSRTC Swift bus service connecting Vetinad Gandhi Memorial Hall in Nedumangad to East Fort was inaugurated on Gandhi Jayanti by Minister G.R. Anil, providing much-needed relief for commuters in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com