ADVERTISEMENT

തിരുവനന്തപുരം∙ പ്രിൻസിപ്പൽമാരുടെ സെൽഫ് ഡ്രോയിങ്, ഡിസ്ബെഴ്സ്മെന്റ് പദവികൾ ഇല്ലാതാക്കിയുള്ള സർക്കാർ ഉത്തരവിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെപിസിടിഎ) ഒക്ടോബർ 25ന് സെക്രട്ടേറിയറ്റ് ധർണ നടത്തും. ഉത്തരവ് എയ്ഡഡ് കോളജ് മേഖലയോടുള്ള സർക്കാരിന്റെ നയം വ്യക്തമാക്കുന്നതാണെന്നും തികച്ചും അധ്യാപക വിരുദ്ധമാണെന്നും കെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ ആർ.അരുൺകുമാർ പറഞ്ഞു.

ലക്ഷക്കണക്കിന് രൂപയുടെ ശമ്പള കുടിശ്ശിക, ക്ഷാമബത്ത കുടിശ്ശിക, എംഫിൽ പിഎച്ച്ഡി ഇൻക്രിമെന്റ്, സറണ്ടർ ആനുകൂല്യങ്ങൾ എന്നിവ നിഷേധിച്ചതിന് പിന്നാലെ ശമ്പളവും വൈകിപ്പിക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം പ്രതിഷേധകരമാണ്. സർക്കാരിന്റെ ധൂർത്തും ധനദുർവിനിയോഗവും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി ജീവനക്കാരുടെ മേൽ കെട്ടിവയ്ക്കാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധ സൂചകമായാണ് കെപിസിടിഎ സംസ്ഥാന സമിതി ഒക്ടോബർ 25ന് സെക്രട്ടേറിയറ്റ് ധർണ പ്രഖ്യാപിച്ചത്.

English Summary:

Kerala Private College Teachers' Association (KPCTA) to stage a secretariat dharna on October 25 against the government order abolishing Principal's Self Drawing & Disbursement.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com