ADVERTISEMENT

തിരുവനന്തപുരം ∙ എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡി.എസ്.ശ്യാംകുമാറിനെയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സസ്പെൻഡ് ചെയ്തു. ഇതോടെ സംഭവത്തിൽ നടപടി നേരിട്ടവരുടെ എണ്ണം മൂന്നായി. നേരത്തെ ഇലക്ട്രിക്കൽ വിഭാഗം ഓവർസിയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ 29ന് രാത്രി ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.  ശ്യാംകുമാറിനെതിരെയുള്ള വീഴ്ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി. രാത്രിയിൽ മൂന്നു മണിക്കൂറിലധികം വൈദ്യുതി മുടങ്ങിയതിന് പിന്നാലെ താൽക്കാലിക ജനറേറ്റർ എത്തിച്ചാണ് ആശുപത്രിയിൽ വെളിച്ചം എത്തിച്ചത്.

English Summary:

Following a power outage at SAT Hospital in Thiruvananthapuram, Kerala, Minister P.A. Muhammad Riyas has suspended Assistant Executive Engineer D.S. Syamkumar, bringing the total number of suspended officials to three.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com