ADVERTISEMENT

∙ മാസ്ക്കറ്റ് ഹോട്ടൽ സിംഫണി ഹാൾ: ഓൺലൈൻ പാൽ സംഭരണ വിതരണത്തിനായുള്ള ‘ക്ഷീരശ്രീ പോർട്ടൽ’ ഉദ്ഘാടനം. മിൽമ ഉൽപ്പന്നങ്ങളുടെ പുറത്തിറക്കൽ,  മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജെ. ചിഞ്ചുറാണി, 11.00
∙ ശ്രീകാര്യം ഗവ ഹൈസ്കൂൾ: വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.ശിവൻകുട്ടി, 10.00
∙ എകെജി ഹാൾ: ഡിവൈഎഫ്ഐ യൂത്ത് പ്രഫഷനൽ മീറ്റ്, മുഖ്യമന്ത്രി പിണറായി വിജയൻ, 10.00
∙ കവടിയാർ ബിലീവേഴ്സ് ചർച്ച് ബിഷപ് ഹൗസ് ഹാൾ: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിന് സുസ്ഥിര കേരളം രൂപീകരണ യോഗം,1.00

∙ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി അക്ഷരം ഹാൾ: ദീപ്തി - ബ്രെയിലി പദ്ധതി പഠനോപകരണ വിതരണം, മന്ത്രി വി. ശിവൻകുട്ടി, 12.00
∙ പാളയം പബ്ലിക് ലൈബ്രറി: ‘ഹേമ കമ്മിറ്റി റിപ്പോർട്ട്, കേരളം മാറുന്നുവോ’, ക്രിയേറ്റീവ് വിമെൻ കലക്ടീവ് ചർച്ച പരമ്പര, 4.00
∙ ഞാണ്ടൂ‌ർക്കോണം ശബരിഗിരി ഇന്റർ നാഷണൽ സ്കൂൾ: പാലിയം ഇന്ത്യയുടെ ഹോം പ്രൊജക്ട് ശിലാസ്ഥാപനം, 3.30
∙ കേരള ഗാന്ധി സ്മാരക നിധി: ഗാന്ധി ജയന്തി മാസാചരണ പരിപാടി, ഗാന്ധി ദർശൻ കലോത്സവം, 10.00
∙ പ്രസ് ക്ലബ്: എസ്. രാജലക്ഷ്മിയുടെ ‘സരസാമൃതം’ പുസ്തക പ്രകാശനം, 4.30
∙ തൈക്കാട് സൂര്യ ഗണേശം: സൂര്യ ഫെസ്റ്റിവലിൽ വിദ്യ സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യം, 6.45  
∙ വിഴിഞ്ഞം മുഹ്യ്യിദ്ദീൻ പള്ളി ദർഗാശെരീഫ്: ഉറൂസ്(ചന്ദനക്കുട മഹാമഹം). മതപ്രഭാഷണ പരമ്പര 9.30 

∙ വിഴിഞ്ഞം അടിമലത്തുറ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാ ദേവാലയം: തിരുനാൾ മഹാമഹം. ജപമാല, നൊവേന 5.00, ദിവ്യബലി 5.45
∙ കിളിമാനൂർ രാജാരവിവർമ കമ്യൂണിറ്റി ഹാൾ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി, സൗജന്യ ഹൈബ്രിഡ് പച്ചക്കറി വിത്ത് വിതരണം, ഒ.എസ്.അംബിക എംഎൽഎ, എൻ.സലിൽ–3.00.
∙ മതിര പീഠിക ദേവി ക്ഷേത്രം: നവരാത്രി ഉത്സവം, ആത്മീയ പ്രഭാഷണം, ഡോ.എം.എം.ബഷീർ–7.00, കളമെഴുത്തും പാട്ടും വിളക്കും–9.00.
∙ കല്ലറ തുമ്പോട് മഹാദേവ ക്ഷേത്രം: നവരാത്രി ഉത്സവം, ദേവി ഭാഗവതപാരായണം–7.00, കൈകൊട്ടിക്കളി–6.30, ഭഗവതി സേവ–7.00.

∙ കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രം: നവരാത്രി ഉത്സവം, ലളിതാസഹസ്രനാമ പാരായണം–6.00.
∙ കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രം: നവരാത്രി ഉത്സവം, കാളി പൂജ–7.30.
∙ നഗരൂർ രാജീവ് ഭവൻ: നഗരൂർ സർവീസ് സഹകരണ ബാങ്ക് മികവ് 24, സഹകരണ പ്രതിഭാ സംഗമം, അടൂർ പ്രകാശ് എംപി, എ.ഇബ്രാഹിംകുട്ടി–11.00.

ആർദ്രം പദ്ധതിയിൽ ജോലി ഒഴിവ്
ചെമ്മരുതി∙ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്‌ടർ, സ്റ്റാഫ് നഴ്‌സ്, ഫിസിയോ തെറപ്പിസ്റ്റ്, പാലിയേറ്റീവ് നഴ്‌സ് എന്നീ തസ്തികകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് 9നു 10 മുതൽ വോക് ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യയുള്ളവർ രേഖകൾ സഹിതം പനയറ ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാം.
ആംബുലൻസ് ഡ്രൈവർ
ആറ്റിങ്ങൽ∙ നഗരസഭയുടെ ആംബുലൻസ് വാഹനത്തിലേക്ക് ഡ്രൈവർ ഒഴിവ്. 14 ന് 3 ന് മുൻപ് അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം

മേട്രൻ കം റസിഡന്റ് ട്യൂട്ടർ
കിളിമാനൂർ∙ പട്ടികജാതി വികസന വകുപ്പ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നിയന്ത്രണത്തിലുള്ള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ കരാർ അടിസ്ഥാനത്തിൽ മേട്രൻ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നു. ജോലി സമയം വൈകിട്ട് 4 മുതൽ പിറ്റേന്ന് രാവിലെ 8 വരെ. ബിരുദം, ബിഎഡ് ഡിഗ്രിയുള്ള പട്ടികജാതി വിഭാഗത്തിലെ വനിതാ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 7ന് രാവിലെ 10.30ന്. 85476 30019.
പാലിയേറ്റീവ് നഴ്‌സ്
വെട്ടൂർ ∙ പഞ്ചായത്തിലെ കുടുംബ ആരോഗ്യകേന്ദ്രത്തിൽ താൽക്കാലിക പാലിയേറ്റീവ് നഴ്‌സ് തസ്തികയിൽ നിയമനത്തിനു 10നു 11 മണിക്ക് വെട്ടൂർ പഞ്ചായത്തിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ രേഖകൾ സഹിതം എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാം.

അധ്യാപക ഒഴിവ്
വർക്കല∙ ശ്രീനാരായണ കോളജിൽ മലയാള വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൊല്ലം ഡപ്യൂട്ടി ഡിസിയിൽ റജിസ്റ്റർ ചെയ്ത യുജിസി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് മുൻഗണന. അഭിമുഖം 10നു 9.30ന്.
തിരുവനന്തപുരം ∙ വെള്ളയമ്പലം ആർസി സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ(കേൾവി പരിമിതർ), അപ്പർ പ്രൈമറി ജൂനിയർ ഹിന്ദി ടീച്ചർ(കാഴ്ച പരിമിതർ)എന്നീ തസ്തികകളിലേക്ക് യോഗ്യരായ സംവരണ വിഭാഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 17. 
ഇളമ്പ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗം അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 7 ന് 10 ന് നടക്കും.
നെയ്യാറ്റിൻകര ∙ പുല്ലുവിള ലിയോ തേട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം അധ്യാപക ഒഴിവുണ്ട്. 8ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് ഇന്ന് 
തിരുവനന്തപുരം ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സിറ്റിങ് ഇന്ന്  11ന് ശാസ്തമംഗലത്തുള്ള കമ്മിഷൻ ഓഫിസ് കോർട്ട് ഹാളിൽ നടക്കും.
തിരുവനന്തപുരം ∙ സംസ്ഥാന മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com