ADVERTISEMENT

മുണ്ടേല ∙ നിക്ഷേപകർക്ക് യഥാസമയം പണം മടക്കി നൽകിയില്ലെന്ന പരാതിയെ തുടർന്ന് മുണ്ടേല രാജീവ്ഗാന്ധി റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘത്തിൽ സംഘർഷം. സംഘത്തിൽ നിക്ഷേപിച്ച തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എത്തിയ നിക്ഷേപകർക്ക് മുന്നിൽ സെക്രട്ടറി കൈ മലർത്തിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്.

സംഘത്തിൽ സഹകരണ നിയമം 65 പ്രകാരം നടന്ന പരിശോധനയിൽ കോടികളുടെ ക്രമക്കേട് നടന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇന്നലെ സ്ഥിതിഗതികൾ നിയന്ത്രണാധീതമായതോടെ അരുവിക്കര എസ്ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പെ‌ാലീസ് എത്തി രംഗം ശാന്തമാക്കി. നെടുമങ്ങാട് സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിലെ ജീവനക്കാരും  നിക്ഷേപകരുമായി ചർച്ച നടത്തി.

ഒടുവിൽ സെക്രട്ടറിയും പെ‌ാലീസും സഹകരണവകുപ്പും നടത്തിയ ചർച്ചയ്ക്കൊടുവിൽ അടുത്തമാസം 5ന് അകം നിക്ഷേപകരുടെ തുകകൾ മുൻഗണന ക്രമത്തിൽ മടക്കി നൽകാൻ ധാരണയായി. ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള കുടിശിക 15ന് ഉള്ളിലും ശേഷിച്ച കുടിശികകൾ 30ന് അകവും പിരിച്ചെടുക്കാൻ ബാങ്ക് ജീവനക്കാർക്ക് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഇന്നലെ 30 ഓളം നിക്ഷേപകർ നെടുമങ്ങാട് അസിസ്റ്റന്റ് റജിസ്ട്രാർക്ക് പരാതി നൽകി. സംഭവത്തെക്കുറിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് നെടുമങ്ങാട് അസിസ്റ്റന്റ് റജിസ്ട്രാർ അറിയിച്ചു.   

English Summary:

Chaos erupted at the Rajiv Gandhi Residents Welfare Cooperative Society in Mundela as investors protested delayed repayments. An investigation revealed potential misappropriation of funds. Police and cooperative officials intervened, negotiating a repayment plan with the society.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com