ADVERTISEMENT

തിരുവനന്തപുരം∙ 5 ദിവസം നീണ്ടുനിന്ന 53-ാമത് കേന്ദ്രീയ വിദ്യാലയ ആൺകുട്ടികളുടെ ദേശീയ കായികമേള (കെവിഎസ് നാഷനൽ സ്‌പോർട്‌സ് മീറ്റ്–2024 അത്‌ലറ്റിക്‌സ് – ആൺകുട്ടികൾ) ബുധനാഴ്ച കാര്യവട്ടം ലക്ഷ്മി ബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ (എൽഎന്‍സിപിഇ) സമാപിച്ചു. ആകെ 70 പോയിന്റ് നേടിയ ചെന്നൈ റീജിയൻ മീറ്റിലെ ഓവറോൾ ജേതാക്കളായി. ആഗ്ര റീജിയൻ 28 പോയിന്റുമായി ഫസ്റ്റ് റണ്ണറപ്പും 27 പോയിന്റുമായി ഭുവനേശ്വർ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഖ്യാതിഥി, എറണാകുളം കെവിഎസ് ആർഒ അസിസ്റ്റന്റ് കമ്മിഷണർ സോമ ഘോഷ് വിജയികളെ അനുമോദിച്ചു.

53rd-kvs-national-sports-meet-2

കെവിഎസ് ആർഒ എറണാകുളം സ്‌പോർട്‌സ് സെൽ ഇൻ ചാർജ് ബിനു അശോകൻ ചാംപ്യന്മാരെ പ്രഖ്യാപിച്ചു. പിഎം ശ്രീ കെവി സിആർപിഎഫ് പള്ളിപ്പുറം പ്രിൻസിപ്പൽ സി.രാജി സ്വാഗത പ്രസംഗം നടത്തി. ചെന്നൈ റീജിയണിലെ വി.ഹരിഹരൻ, ഡെറാഡൂൺ മേഖലയിൽ നിന്നുള്ള റിയാൻ ചൗധരി, കെവിഎസ് ആസ്ഥാനത്തെ സാങ്കേതിക കോർഡിനേറ്റർ സന്ധ്യ ശർമ, കെവിഎസ് ആസ്ഥാനത്തെ നിരീക്ഷകൻ ഭീമേശ്വര കുമാർ എന്നിവർ സംസാരിച്ചു. ഗിരി ശങ്കരൻ തമ്പി (പ്രിൻസിപ്പൽ, പിഎം ശ്രീ കെവി പട്ടം) നന്ദി രേഖപ്പെടുത്തി.

ജി.കുമാരമോഹൻ (പ്രിൻസിപ്പൽ, പിഎം ശ്രീ കെവി എഎഫ്എസ് ആക്കുളം), കെ.രാകേഷ് (പ്രിൻസിപ്പൽ പിഎം ശ്രീ കെവി പാങ്ങോട്), സി.രാജി (പ്രിൻസിപ്പൽ, പിഎം ശ്രീ കെവി സിആർപിഎഫ് പള്ളിപ്പുറം), ജോസ് മാത്യു (പിഎം ശ്രീ കെവി എസ്എപി പേരൂർക്കട), എബ്രഹാം മാത്യു (വൈസ് പ്രിൻസിപ്പൽ, കെ വിപോർട്ട് ട്രസ്റ്റ്), ഡി.ശാന്ത (വൈസ് പ്രിൻസിപ്പൽ, പിഎം ശ്രീ കെവി പട്ടം ഷിഫ്റ്റ് II), കേരള അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി രാമചന്ദ്രൻ, വെണ്ണിക്കുളം ഗവ. പോളിടെക്‌നിക് ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. രാജേഷ്, എസ്.ഷൈല (എച്ച്എം, പിഎം ശ്രീ കെവി പട്ടം ഷിഫ്റ്റ്-ഐ) എന്നിവർ പങ്കെടുത്തു.

English Summary:

The Chennai Region emerged victorious at the recently concluded 53rd KVS National Sports Meet 2024 Athletics (Boys), securing a dominant win with 70 points. The event, hosted at the Lakshmibai National College of Physical Education (LNCPE), Karyavattom, witnessed fierce competition from talented young athletes across the country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com