ADVERTISEMENT

തിരുവനന്തപുരം∙ കെ.എം.മാണി മുന്നോട്ടു വച്ച പ്രത്യയശാസ്ത്രം സംസ്ഥാനത്തിന് മാര്‍ഗദീപമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 60–ാം ജന്മദിനത്തോട് അനുബന്ധിച്ച് ജഗതി ഡിപിഐ ജംക്‌ഷനില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയായിരുന്നു അദ്ദേഹം. കെ.എം.മാണി മുന്നോട്ടുവച്ച അധ്വാനവര്‍ഗ സിദ്ധാന്തം നിരാശ്രയരായിരുന്ന കര്‍ഷകര്‍ക്ക് പുതിയ ജന്മം നല്‍കി. കര്‍ഷകരുടെ വിയര്‍പ്പു തുള്ളികളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് രൂപം കൊണ്ട പ്രസ്ഥാനം ഇന്ന് കര്‍ഷകരുടെയും കുടിയേറ്റക്കാരുടെയും ഏക പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ്, സംസ്ഥാന സെക്രട്ടറി കെ.ആനന്ദകുമാര്‍, സി.ആര്‍.സുനു, ഡി.ശാന്തകുമാര്‍, ജോസ് പ്രകാശ്, പീറ്റര്‍ കുലാസ്, എച്ച്.ഹഫീസ്, ബിന്‍സണ്‍ ഗോമസ്, സണ്ണി ജോസഫ്, നന്ദകുമാര്‍, വിജയകുമാര്‍, അനില്‍ കുമാര്‍ വട്ടിയൂര്‍ക്കാവ്, സദാനന്ദന്‍, ഹരിദാസ്, അഖില്‍ബാബു, തോമസ് ചെറിയാന്‍, ടി.പി.സുരേഷ്, മോഹനന്‍ നായര്‍, റെജി പേരൂര്‍ക്കട, അലക്‌സ് ജേക്കബ്, ജയചന്ദ്രന്‍ പാപ്പനംകോട്, കാര്‍ത്തി ചാല, അമൃതകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

English Summary:

On the Kerala Congress Party's 60th anniversary, Minister Roshy Augustine lauded KM Mani's ideology, particularly the "toiling class" theory, for empowering farmers and shaping the state's political landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com