ADVERTISEMENT

തിരുവനന്തപുരം∙ ലോകത്തിലെ ആദ്യത്തെ സെൽഫ് പവേഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു. സോളർ സെല്ലുകളാൽ പ്രവർത്തിക്കുന്ന എയർ ക്വാളിറ്റി മോണിറ്റർ വികസിപ്പിച്ചെടുത്തത് കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ എൻഐഐഎസ്ടിയാണ്. 

ടെർമിനലിനുള്ളിലെ വെളിച്ചത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിച്ചാണു മോണിറ്റർ പ്രവർത്തിക്കുക. പവനചിത്ര എന്ന പേരിലുള്ള തെയ്യത്തിന്റെ ആക്യതിയിൽ നിർമിച്ച മോണിറ്ററും അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുമായി മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ടെർമിനലിന് ഉള്ളിലെ താപനില, ഈർപ്പം, കാർബൺ ഡയോക്സൈഡ്, വായു ഗുണനിലവാര സൂചിക എന്നിവ ഇതിലൂ‌ടെ അറിയാൻ കഴിയും.

English Summary:

Thiruvananthapuram Airport welcomes a groundbreaking innovation with the launch of "Pavanachitra," the world's first self-powered indoor air quality monitor. Developed by NIIST, this solar-powered device utilizes ambient lighting for energy, showcasing sustainable technology while ensuring a healthier environment for travelers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com