ADVERTISEMENT

തിരുവനന്തപുരം ∙ ഡൽഹി എയിംസിലെ ജെപിഎൻടിസിയിലെ എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റും കേരള മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റുമായി ചേർന്ന് നാഷനൽ എമർജൻസി ലൈഫ് സപ്പോർട്ട് (എൻഇഎൽഎസ്) കോഴ്‌സ് ഒക്‌ടോബർ 14 മുതൽ 16 വരെ നടത്തി. ഡോ. വിശ്വനാഥൻ കെ.വി (ജെഡിഎംഇ, കേരളം) ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ. ലിനറ്റ് ജെ. മോറിസ് (പ്രിൻസിപ്പൽ, എംസിഎച്ച്, തിരുവനന്തപുരം) അധ്യക്ഷത വഹിച്ചു. 

പാരമെഡിക്കൽ അടിയന്തര സാഹചര്യം  കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവ കൈകാര്യം ചെയ്യുന്ന രീതികളിലെ നൈപുണ്യവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആരോഗ്യ മന്ത്രാലയത്തിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെല്ലിന്റെ പിന്തുണയോടെ പരിശീലന പരിപാടി സംഘടിപ്പിച്ചത്.  

പരിശീലന പരിപാടിയിൽ ഡോ. വിനീത് ചന്ദ്രൻ (എയിംസ്), ഡോ. ധീരജ് ഭണ്ഡാരി (എംജിഐഎംഎസ്, മഹാരാഷ്ട്ര), ഡോ. ഹന്ന ജോയ്കെ ചവാങ് (എയിംസ്), നേഹ (എയിംസ്, ഡൽഹി) എന്നിവരുൾപ്പെടെയുള്ള പ്രധാന ഫാക്കൽറ്റി അംഗങ്ങൾ പങ്കെടുത്തു. ഡോ. മായ (എടിഇഎൽസി പ്രിൻസിപ്പൽ) ആശംസ നേർന്ന പരിപാടിയിൽ ഡോ. അനീഷ് രാജ് എ (അസോഷ്യേറ്റ് പ്രഫസർ, എൻഇഎൽഎസ് നോഡൽ ഓഫിസർ, തിരുവനന്തപുരം മെഡിക്കൽ കോളജ്),   രശ്മി എം.ഐ. (നഴ്സിങ് ഓഫിസർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്) എന്നിവർ കോർഡിനേറ്റർമാരായി.  12 ഡോക്ടർമാരും 12 നഴ്സിങ് ഓഫിസർമാരും പരിപാടിയിൽ പങ്കെടുത്തു.

English Summary:

Thiruvananthapuram: The Emergency Medicine Department of JPNATC, AIIMS, Delhi, in association with the Kerala Medical Education and Health Services Directorate, conducted a National Emergency Life Support (NELS) course from October 14 to 16. Dr. Vishwanathan K.V (JDME, Kerala) inaugurated the event, which was presided over by Dr. Linette J. Morris (Principal, MCH, Thiruvananthapuram).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com