ADVERTISEMENT

വിഴിഞ്ഞം∙ കണ്ടെയ്നർ നീക്കത്തിൽ ട്രയൽ റൺ സമയത്ത് തന്നെ വേഗവും കാര്യക്ഷമതയും കൈവരിച്ചു വിഴിഞ്ഞം രാജ്യാന്തര തുറമുഖം. തുറമുഖത്തേക്ക് എത്തുന്ന കപ്പലിനെ കണ്ടെയ്നർ നീക്കം നടത്തി കഴിയും വേഗം മടങ്ങിപ്പോകാനാക്കുന്ന നിലയാണ് കാര്യക്ഷമതയായി കണക്കാക്കുന്നത്. പുലിമുട്ടിനോടനുബന്ധിച്ചു ചെറു ബെർത്തുകൾ കോസ്റ്റൽഷിപ്പിങ്, ക്രൂ ചേഞ്ച് എന്നിവ മുൻനിർത്തി തുറമുഖ പുലിമുട്ടിനോടനുബന്ധിച്ചു ബെർത്തു പണിയും എന്നു ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. തദ്ദേശമായുള്ള ചരക്കു നീക്കത്തിനായി ചെറു കപ്പലുകൾക്കു അടുക്കുന്നതിനുള്ള സൗകര്യങ്ങളോടെയുളള ബെർത്താവും പണിയുക.

കമ്മിഷനിങ് നടപടികൾ പുരോഗതിയിൽ
വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന കമ്മിഷനിങിനുള്ള നടപടികൾ പുരോഗതിയിലാണെന്നു അധികൃതർ.പ്രധാനമന്ത്രി പങ്കെടുക്കും എന്ന നിലക്ക് തീയതി നിശ്ചയിക്കുന്നതു സംബന്ധിച്ച ചർച്ചകളും ആലോചനകളും ഉന്നതതലങ്ങളിൽ പുരോഗമിക്കുകയാണ്.തുറമുഖ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ട നിർമാണ ആരംഭത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ അനുമതി കാക്കുകയാണെന്ന് അധികൃതർ.

English Summary:

The Vizhinjam International Seaport in India has successfully completed a trial run showcasing its exceptional container handling efficiency. Plans are underway for smaller berths to accommodate coastal shipping and local cargo movement. The commissioning process is progressing smoothly, with the Prime Minister expected to inaugurate the port soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com