ADVERTISEMENT

പാറശാല∙ക്ഷേത്രത്തിനുള്ളിൽ കടന്ന് യുവാവിന്റെ മോഷണ ശ്രമം. അയിര ചൂണ്ടിക്കൽ ക്ഷേത്രത്തിൽ തിങ്കൾ രാത്രി  പന്ത്രണ്ടരയോടെ  ആണ് സംഭവം. ഇന്നലെ രാവിലെ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം വ്യക്തമായത്. മതിൽ ചാടി ക്ഷേത്ര വളപ്പിൽ കടന്ന മോഷ്ടാവ് ശ്രീകോവിലിനു സമീപം ആദ്യം എത്തുകയും തുടർന്ന് മണ്ഡപത്തിൽ എത്തി നമസ്ക്കരിച്ച ശേഷം കിണറ്റിൽ നിന്ന് വെള്ളം കോരി കുടിക്കുകയും ചെയ്തു. ഉപദേവത ക്ഷേത്രങ്ങളിൽ എത്തി ഇയാൾ പരിശോധന നടത്തുന്നുണ്ട്.പതിനഞ്ച് മിനിറ്റോളം ക്ഷേത്ര വളപ്പിൽ കറങ്ങിയ ശേഷം യുവാവ് മതിൽ ചാടി പുറത്തേക്ക് പോയി. ബൈപാസിൽ മാലിന്യ ലോറികൾ നിരീക്ഷിക്കാൻ എത്തിയ യുവാക്കളുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതോടെ ആണ് യുവാവ് മോഷണ ശ്രമം ഉപേക്ഷിച്ച് പോയതെന്നും സംശയമുണ്ട്. സിസിടിവി ദൃശ്യങ്ങളുമായി സാദ്യശ്യം തോന്നുന്ന ഒരാളെ ഇന്നലെ പെ‍ാഴിയൂർ പെ‍ാലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും അന്വേഷണത്തിൽ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

English Summary:

A young man's attempted theft from the Aayiram Choondikkal Temple in Parassala was foiled when he was apparently deterred by the presence of others. CCTV footage captured the incident, leading to an investigation by local police.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com