ADVERTISEMENT

പോത്തൻകോട് ∙  മംഗലപുരം  കല്ലൂർ റോഡിൽ കൊപ്പത്ത് കൊതുകുകൾക്ക് താവളമായി 50 സെന്റോളം സ്ഥലത്ത് വെള്ളക്കെട്ട്. ശുചിമുറി മാലിന്യം ഉൾപ്പെടെ ഇവിടെ ഒഴുക്കുന്നതായി ആരോപണമുണ്ട്.   ഇവിടെ നിന്നുള്ള ജലം കരകവിഞ്ഞ് റോഡിലേക്ക് ഒഴുകുന്നുണ്ട്.മംഗലപുരം പഞ്ചായത്ത് അധികൃതരോട്  ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാർ  പലവട്ടം പരാതിപ്പെട്ടെങ്കിലും  പരിഹാരമുണ്ടായില്ല.പൂട്ടിക്കിടക്കുന്ന ആൽഫാ ക്ലേയുടെ ഖനന സ്ഥലത്തോട് ചേർന്നാണ് വെള്ളക്കെട്ട്. അവരുടെ സ്ഥലത്തെ ബണ്ട് ഇടിഞ്ഞതാണ് വെള്ളക്കെട്ടിനു കാരണം. സമീപത്തായാണ് ഇംഗ്ലിഷ് ഇന്ത്യാ ക്ലേ കമ്പനി.ഇവരുടെ ഭാരവാഹനങ്ങൾ പോയതാണ് റോഡ് ഇടിഞ്ഞുതാണ് വെള്ളം റോഡിലേക്ക് കയറാൻ ഇടയാക്കിയതെന്നും സ്ഥലവാസികൾ ആരോപിച്ചു.അടുത്തിടെ നടന്ന ഗ്രാമസഭയിൽ ഇരു കമ്പനികൾക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.  ഈ ഖനന കമ്പനികൾ തമ്മിലുള്ള തർക്കമാണ് വെള്ളക്കെട്ടു മാറ്റാൻ നടപടികൾ നീളുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. 

English Summary:

Residents of Pothankode are facing a severe health hazard due to stagnant water accumulating on an abandoned plot of land. The waterlogging, allegedly caused by breaches in a nearby bund and road damage from heavy vehicles, has become a breeding ground for mosquitoes. While local residents blame mining companies Alfa Clay and English India Clay Company, the Mangalapuram Panchayat authorities are yet to take any concrete action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com