ADVERTISEMENT

കെക്സോൺ:അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കാം
തിരുവനന്തപുരം ∙ സൈനിക ക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന വിമുക്തഭട വികസന കോർപറേഷനായ കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കാം. അപേക്ഷ ബയോഡേറ്റ സഹിതം Kexconkerala2022@gmail.com ൽ 25ന്  വൈകുന്നേരം 4 ന് അകം ലഭിക്കണം.  0471 2320771.

മെഡിക്കൽ ഓഫിസർ ഒഴിവ്
മലയിൻകീഴ് ∙ മണിയറവിളയിൽ പ്രവർത്തിക്കുന്ന കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് വിഭാഗം മെഡിക്കൽ ഓഫിസറുടെ ഒഴിവ്. അഭിമുഖം അടുത്ത മാസം 5ന് രാവിലെ 11ന് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും.

അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര ∙ പൂവാർ ദേവർപുരം ഗവ. എച്ച്ഡബ്ല്യു എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന്.വർക്കല∙ ഗവ.മോഡൽ എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായിക അധ്യാപകന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം  25ന് 10ന്.തിരുവനന്തപുരം ∙ വെയിലൂർ ഗവ.ഹൈസ്‌കൂളിൽ എച്ച്എസ്ടി (ഹിന്ദി) തസ്തികയിൽ താൽക്കാലിക ഒഴിവ്.  അഭിമുഖം 24ന് 11 ന്.തിരുവനന്തപുരം∙കേരള സർവകലാശാല ഗണിതശാസ്ത്ര വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ കൊമേഴ്സ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ ഉച്ചയ്ക്ക് 1.30 ന് കാര്യവട്ടം ക്യാംപസിലെ പഠന വകുപ്പിൽ.

ഗതാഗത നിയന്ത്രണം 
തിരുവനന്തപുരം ∙ കുണ്ടമൺകടവ്-മണ്ഡപത്തിൻകടവ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി തച്ചോട്ടുകാവ് മുതൽ അന്തിയൂർക്കോണം വരെയുള്ള ഭാഗത്ത് 24 മുതൽ 31 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com