ADVERTISEMENT

കാട്ടാക്കട ∙ യുവതിയെയും മകനെയും നടുറോഡിൽ വെട്ടിപ്പരുക്കേൽപിച്ച കേസിൽ യുവതിയുടെ ഭർത്താവ് പൂവച്ചൽ ചാമവിള സിഎസ്ഐ പള്ളിക്ക് സമീപം പി.വി.നിവാസിൽ വിനോദ്(നിഷാദ്–45) പിടിയിൽ. ഇന്നലെ വൈകിട്ട് 8 മണിയോടെ നക്രാംചിറ യിലുള്ള ഒരു വീട്ടിൽ നിന്നാണ്   പൊലീസ് പിടികൂടിയത്. വിനോദിനെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് വീടിനുള്ളിൽ ഫാനിൽ തുണി കൊണ്ട് ഒരുക്കിയ കുരുക്കും കണ്ടെത്തി.      ചൊവ്വാഴ്ച രാവിലെ യാണ് പൂവച്ചൽ ചാമവിള സിഎസ്ഐ പള്ളിക്ക് സമീപം പി.വി നിവാസിൽ സ്വപ്ന(35), മകൻ നാലാം ക്ലാസുകാരൻ അഭിനവ്(12) എന്നിവരെ നടുറോഡിൽ വിനോദ് വെട്ടിപ്പരുക്കേൽപിച്ചത്.

സംശയ രോഗമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. പെട്രോൾ പമ്പ് ജീവനക്കാരിയായ സ്വപ്ന ജോലിക്ക് വരുന്ന വഴിക്കാണ്  ആക്രമണം. വെട്ടേറ്റ് അഭിനവിന്റെ കൈവിരലുകൾ മുറിഞ്ഞ് തൂങ്ങി. അഭിനവിനെ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ഡിവൈഎസ്പി എൻ.ഷിബു,എസ്എച്ച്ഒ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary:

A resident of P.V. Niwas, identified as Vinod (45), was taken into custody following an alleged incident of violence against his family near the Poovachal Chamavila CSI Church.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com