ഒന്നല്ല, ഒന്നു കൂടിയുണ്ട്; പപ്പായയ്ക്കുള്ളിൽ കുഞ്ഞൻ പപ്പായ, വിവി പാരി പ്രതിഭാസം എന്ന് വിദഗ്ധർ
Mail This Article
×
വിഴിഞ്ഞം∙ പപ്പായയ്ക്കുള്ളിൽ കൗതുകമായി മറ്റൊരു ചെറു പപ്പായ. വിഴിഞ്ഞം ആബാദിന് സമീപം അൽസഫയിൽ അജീറിന്റെ വീട്ടിലെ നാടൻ പപ്പായ മരത്തിലെ പപ്പായ കഴിഞ്ഞ ദിവസം മുറിച്ചപ്പോഴാണ് ഉള്ളിൽ കുഞ്ഞൻ പപ്പായ കണ്ടു വീട്ടുകാർ ഞെട്ടിയത്. പരീക്ഷണാർഥം ഇതേ മരത്തിലെ മറ്റൊരു പപ്പായയെ മുറിച്ചപ്പോഴും ഉള്ളിൽ കുഞ്ഞൻ പപ്പായ കണ്ടതോടെ ഞെട്ടൽ കൗതുകമായി.
അകത്തെ ചെറുപപ്പായക്കു നിറം വെളുപ്പാണ്. ഇത് പഴുത്തിട്ടുമില്ല. ഇത് വിവി പാരി പ്രതിഭാസമാണെന്നും ദ്വിലിംഗപുഷ്പങ്ങൾ വരുന്ന ഇത്തരം ഫലചെടികളിൽ ഇവ അപൂർവമായി കാണാറുണ്ടെന്നും ഇൻട്രാ ഓവറേറിയൻ ഓവറി അഥവാ അണ്ഡാശയത്തിനുള്ളിൽ മറ്റൊരു അണ്ഡാശയം എന്നാണ് ഇത് അറിയപ്പെടുന്നതെന്നും വെള്ളായണി കാർഷിക കോളജ് ഫലവർഗശാസ്ത്ര വിഭാഗം അധികൃതർ പറഞ്ഞു.
English Summary:
A family in Vizhinjam, Kerala, stumbled upon an extraordinary sight - a papaya containing another smaller papaya within it. This rare botanical phenomenon, termed "intraovarian ovary," has left experts intrigued.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.